This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീനഭരണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീനഭരണി

ചീനഭരണി

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഒരിനം ഭരണി. മുകളില്‍ വിസ്താരം കൂടിയും ചുവട്ടില്‍ കുറഞ്ഞുമുള്ള ആകൃതിയാണ് ഇതിന്. വാവട്ടം ചെറുതായിരിക്കും. ഇതിന്റെ വക്കുകള്‍ മലര്‍ന്ന് പുറത്തേക്കു തള്ളിയിരിക്കുന്ന തരത്തിലുള്ളതാണ്. കളിമണ്ണുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. എങ്കിലും നല്ല ഉറപ്പുണ്ട്. വക്കിനിരുവശത്തുമായി തൂക്കിപ്പിടിക്കുന്നതിനുവേണ്ടി രണ്ടു കാതുകള്‍ പിടിപ്പിച്ചിരിക്കും. വളരെ വലിയ ഭരണികളില്‍ നാലു കാതുകള്‍ ഉള്ളതായിക്കാണാം. കാതുകള്‍ ഇല്ലാത്ത ഭരണികളും വിരളമല്ല. പൊതുവേ എല്ലാ ഭരണികളും വലുപ്പമുള്ളവയാണ്. അകത്തൊരാള്‍ കയറിനിന്നാല്‍പ്പോലും പുറത്തറിയാത്ത തരത്തിലുള്ള ചീനഭരണികള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. എണ്ണ, ശര്‍ക്കര മുതലായവ സൂക്ഷിക്കുന്നതിനും മാങ്ങ ഉപ്പിലിടുന്നതിനുമാണ് ഇതുപയോഗിച്ചിരുന്നത്. പുരാതന തറവാടുകളിലും കോവിലകങ്ങളിലും ഇതു വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ ഉറപ്പു പരിഗണിച്ചാണ് മേല്‍ത്തരം കളിമണ്ണിന് 'ചീനക്കളിമണ്ണ്' (China clay) എന്ന പേരുവന്നത്. ഒരു വലിയപാത്രം എന്നതിലുപരി കേരളത്തിന് ചൈനയുമായുണ്ടായിരുന്ന വാണിജ്യബന്ധത്തിലേക്കു വെളിച്ചം വീശുന്ന പുരാതനവസ്തു എന്ന നിലയിലും ഇതു പ്രസിദ്ധമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%80%E0%B4%A8%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍