This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിവാവ(നായ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിവാവ

Chihuahua

ചിവാവ

ലോകത്തിലെ ഏറ്റവും ചെറിയ നായകളില്‍ ഒരിനം. മെക്സിക്കോയില്‍ ഉദ്ഭവിച്ച ഒരു ശ്വാനയിനമാണിതെന്നു കരുതപ്പെടുന്നു. ചൈനയില്‍ നിന്നോ ജപ്പാനില്‍ നിന്നോ മെക്സിക്കോയില്‍ എത്തപ്പെട്ട ഇനമാണെന്നൊരു പക്ഷവുമുണ്ട്. ശരീരം ചെറുതാണെങ്കിലും തല വലുതും ഗോളാകാരമുള്ളതുമാണ്. കണ്ണുകള്‍ ഉരുണ്ടതാണ്. വലിയ ചെവികള്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കും. ശരീരത്തില്‍ നിന്നും 45° കോണത്തിലാണിവ സാധാരണ കാണപ്പെടുന്നത്. ചിവാവയ്ക്ക് വൈവിധ്യമാര്‍ന്ന നിറമാണുള്ളത്. വിവിധ നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറങ്ങളിലുള്ള ഇനങ്ങളുമുണ്ട്.

പ്രധാനമായ രണ്ടിനം ചിവാവകളുണ്ട്: നീണ്ട രോമങ്ങളോടുകൂടിയവയും കുറ്റിരോമം ഉള്ളവയും. ഇവയില്‍ ആദ്യത്തെയിനത്തിന് പട്ടുപോലെ മൃദുവായ നീണ്ടരോമങ്ങളാണുള്ളത്. ഇവയുടെ വാല്‍ നീണ്ടതും രോമസമൃദ്ധവുമാണ്. കുറ്റിരോമമുള്ളവയുടെ ശരീരത്തെ പൊതിഞ്ഞു മിനുസമേറിയ ചെറിയ രോമങ്ങള്‍ കാണപ്പെടുന്നു.

സാധാരണ ചിവാവ നായയ്ക്ക് അര കി.ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളു എങ്കിലും 2.5 കി.ഗ്രാം വരെ ഭാരമുള്ള ഇനങ്ങളും വിരളമല്ല. നീണ്ടരോമമുള്ള ഇനങ്ങളും കുറ്റിരോമമുള്ള ഇനങ്ങളും തമ്മില്‍ സങ്കരപ്രജനനം നടത്തി പുതിയ ഇനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍