This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിറവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിറവ

കൊല്ലവര്‍ഷം നാലാം ശതകത്തിന്റെ അന്ത്യത്തില്‍ വേണാട്ടില്‍ ലയിച്ച ഒരു രാജവംശം. അഞ്ചാം ശതകം മുതല്‍ (എ.ഡി. 13-ാം ശതകം) വേണാട്ടിലെ ഭരണാധികാരി ചിറവാമൂപ്പന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊല്ലവര്‍ഷം 300-നടുത്ത് കിളിമാനൂരിനടുത്തുള്ള കീഴ്പേരൂര്‍ ശാഖക്കാര്‍ വേണാടിന്റെ ഭരണം ഏറ്റെടുത്തു. നാലാം ശതകത്തിന്റെ മധ്യത്തില്‍ കഴക്കൂട്ടത്തിനടുത്തു താമസിച്ചിരുന്ന തൃപ്പാപ്പൂര്‍ ശാഖയും ആ ശതകത്തിന്റെ അന്ത്യത്തില്‍ തിരുവല്ലയ്ക്കടുത്തുള്ള ആലന്‍തുരുത്തിയില്‍ താമസിച്ചിരുന്ന ചിറവാ ശാഖയും വേണാട്ടില്‍ ലയിച്ചു. അതോടെ വേണാട്ടരചന്‍ ചിറവാമൂപ്പനെന്നും യുവരാജാവ് തൃപ്പാപ്പൂര്‍ മൂപ്പനെന്നും അറിയപ്പെടാന്‍ തുടങ്ങി. കൊല്ലത്തെ പനങ്കാവു കൊട്ടാരമായിരുന്നു ചിറവാമൂപ്പന്റെ ആസ്ഥാനം. ഉണ്ണുനീലി സന്ദേശം പൂര്‍വഭാഗത്തിലെ 116, 117 ശ്ളോകങ്ങളില്‍ ഇതു സംബന്ധമായ പരാമര്‍ശം കാണാം. വേണാട്ടരചസ്ഥാനം സൂചിപ്പിക്കാന്‍ ശാസനങ്ങളിലും മറ്റും ചിറവാമൂപ്പന്‍ എന്ന പേര്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ധര്‍മരാജാവിന്റെ കാലംവരെ ഈ പതിവു തുടര്‍ന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍