This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിമ്മാനക്കളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിമ്മാനക്കളി

ഉത്തരകേരളത്തിലെ പുലയരുടെ ഒരു പുറാട്ടുകളി. വിനോദത്തിനായി നടത്തുന്ന ഹാസ്യാനുകരണങ്ങളാണ് പുറാട്ടുകള്‍. അവ അനുഷ്ഠാനങ്ങള്‍ക്ക് അനുബന്ധമായും നടത്താറുണ്ട്. ചിമ്മാനക്കളി ഗര്‍ഭബലിയുടെ ഭാഗമായ കന്നല്‍ക്കളമ്പാട്ട് എന്ന അനുഷ്ഠാനത്തോടനുബന്ധിച്ചാണ് നടത്തുക. കന്നല്‍ക്കളമ്പാട്ടിന് കെന്ത്രോന്‍പാട്ട് എന്നുംപേരുണ്ട്. ചിമ്മാനക്കളി കാണികളെ രസിപ്പിക്കുന്നതിനുവേണ്ട എല്ലാ മേമ്പൊടികളും ചേര്‍ന്ന നാടോടിക്കലാരൂപമാണ്. ഇതിന്റെ മുഖ്യ ഇതിവൃത്തം പുലയരുടെ 'ചോതിയും പിടയും' എന്ന പാട്ടിലുള്ളതാണ്. മാവിലന്‍, മാവിലത്തി, മാപ്പിള എന്നീ വേഷങ്ങളാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. തുടിയാണ് വാദ്യം. ലളിതമായ വേഷത്തോടെ നൃത്തം ചെയ്തുകൊണ്ടാണ് ഇതവതരിപ്പിക്കുക. ഇടയ്ക്കിടെ സംഭാഷണങ്ങള്‍ ഉണ്ടാകും. ഉത്തരകേരളത്തിലെ പുലയരുടെ ഈ കലാരൂപം ഒരു സ്വതന്ത്രരംഗ കലയെന്നരീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍