This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരംപിള്ള, വി.ഒ. (1872 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരംപിള്ള, വി.ഒ. (1872 - 1936)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 'കപ്പലോട്ടിയ തമിഴന്‍' എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധനായി. തമിഴ്നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ ഒറ്റപ്പിടാരത്ത് ഉലഗനാഥന്‍പിള്ളയുടെ മകനായി 1872 സെപ്. 5-ന് ജനിച്ചു. നിയമബിരുദം എടുത്തശേഷം തൂത്തുക്കുടിയില്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. ഇക്കാലത്തുതന്നെ ഇദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെടുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകനാവുകയും ചെയ്തു. 1906-ല്‍ ചിദംബരംപിള്ള ഒരു സ്വദേശി കപ്പല്‍കമ്പനി സ്ഥാപിച്ചു. ബ്രിട്ടീഷുകാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനായി സ്വദേശി വ്യവസായ സംരംഭങ്ങള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇദ്ദേഹം പ്രചാരണം നടത്തുകയും തൂത്തുക്കുടിയില്‍ ചില സ്വദേശി സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് സ്റ്റീം നാവിഗേഷന്‍ കമ്പനി ചരക്കുഗതാഗതം കുത്തകയാക്കി വച്ചിരുന്ന തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയില്‍ ചിദംബരംപിള്ളയുടെ കമ്പനിയുടെ കപ്പലുകള്‍ ചരക്കുഗതാഗതം നടത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ 1908-ല്‍ അറസ്റ്റുചെയ്തു. ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചുവെങ്കിലും പിന്നീട് ശിക്ഷ ഇളവുചെയ്തു. 1912-ല്‍ ജയില്‍മോചിതനായ ചിദംബരംപിള്ള അഭിഭാഷകവൃത്തിയും രാഷ്ട്രീയ പ്രവര്‍ത്തനവും തുടര്‍ന്നു. തമിഴ് പണ്ഡിതനായ ഇദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥങ്ങള്‍ തമിഴില്‍ രചിക്കപ്പെട്ടിട്ടുണ്ട്. 1936 ന. 18-ന് ചിദംബരംപിള്ള അന്തരിച്ചു. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം 1986 സെപ്തംബറില്‍ തമിഴ്നാട്ടില്‍ ചിദംബരനാര്‍ ജില്ല രൂപീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍