This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്തിരപ്പാവൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്തിരപ്പാവൈ

1976-ലെ ജ്ഞാനപീഠം അവാര്‍ഡു നേടിയ തമിഴ് നോവല്‍. തമിഴ് സാഹിത്യത്തിലെ നോവല്‍-കഥാരംഗത്ത് നിരവധി നൂതന പ്രവണതകള്‍ക്കു തുടക്കം കുറിച്ച അകിലന്‍ (1923-88) ആണ് ഇതിന്റെ കര്‍ത്താവ്.

ആനന്ദവികടന്റെ 1967 മാ. 19 മുതല്‍ 68 ജനു. 14 വരെയുള്ള ലക്കങ്ങളിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. സ്വത്തു നല്കുന്ന പ്രമാണിത്വമാര്‍ജിക്കാന്‍ അത്യാഗ്രഹത്തോടെ അലയുന്ന ആധുനിക ലോകത്തെ പശ്ചാത്തലമാക്കി ഒരു കലാകാരന്റെ ജീവിതത്തിലെ സിദ്ധിദൗര്‍ബല്യങ്ങളെ അവതരിപ്പിക്കുന്ന നോവലാണിത്. അണ്ണാമല എന്ന ആദര്‍ശവാനായ കലാകാരനാണ് ഇതിലെ നായകന്‍. നിരപരാധികളെ കബളിപ്പിച്ച് സ്വത്തും പണവും തട്ടിയെടുക്കുന്ന, വര്‍ത്തമാനകാല പ്രവണതയുടെ മൂര്‍ത്തീഭാവമായ മാണിക്യമാണ് പ്രതിനായകന്‍. ഇതിനു പല ഭാഷകളിലും വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡി.സി. ബുക്സ് ചിത്തിരപ്പാവ എന്ന പേരില്‍ ഇതു മലയാളത്തില്‍ പ്രസിദ്ധീകരിച്ചു (1978). സി.എ. ബാലനാണ് പരിഭാഷകന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍