This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്സ്

റെയില്‍ എന്‍ജിനുകള്‍ നിര്‍മിക്കുന്ന പൊതുമേഖലാസ്ഥാപനം റെയില്‍വേ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ആസ്ഥാനം കൊല്‍ക്കത്തയ്ക്കു സമീപമുള്ള ചിത്തരഞ്ജന്‍ ആണ്. 1950-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്സ് നിര്‍മിച്ചു പുറത്തിറക്കിയ എന്‍ജിന് ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ സ്മരണയ്ക്കായി ദേശബന്ധു എന്ന് നാമകരണം ചെയ്തു. ഒരു ദശകത്തിനുള്ളില്‍ ഉത്പാദനക്ഷമത പരമാവധിയായി. ആദ്യത്തെ രണ്ടു ദശകങ്ങളില്‍ ആവി എന്‍ജിനുകളാണ് ഇവിടെ കൂടുതലായി നിര്‍മിച്ചിരുന്നത്. 1971-ല്‍ ആവി എന്‍ജിന്‍ നിര്‍മാണം മതിയാക്കി. പിന്നീട് വൈദ്യുതിയും ഡീസലും കൊണ്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍മാത്രം നിര്‍മിച്ചുവരുന്നു. 1991-92-ല്‍ ഇവിടെ 115 ബ്രോഡ്ഗേജ് ഇലക്ട്രിക് ലോക്കോമോട്ടീവുകളും 31 ബ്രോഡ്ഗേജ് ഡീസല്‍ ഹൈഡ്രോളിക് ലോക്കോമോട്ടീവുകളും 1414 നാരോഗേജ് ലോക്കോമോട്ടീവുകളും നിര്‍മിച്ചു. റെയില്‍ എന്‍ജിന്‍ നിര്‍മിക്കുന്ന മറ്റൊരു പൊതുമേഖലാസ്ഥാപനമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്സ് (വാരാണസി). യന്ത്രഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് ഈയിടെ സ്ഥാപിച്ച സ്ഥാപനമാണ് പാട്യാലയിലെ ഡീസല്‍ കമ്പോണന്റ് വര്‍ക്സ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍