This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിട്ടസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിട്ടസ്വരം

ഒരു കൃതിയില്‍, അനുപല്ലവിയുടെയും ചരണത്തിന്റെയും ഒടുവിലായി പാടാനുദ്ദേശിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ള സ്വരഭാഗം. ഇതിന് 'എത്തുക്കടസ്വരങ്ങള്‍' എന്നു പേരുണ്ട്. ചിലപ്പോള്‍ മുക്തായി സ്വരത്തെയും ചിട്ടസ്വരം എന്നു പറയാറുണ്ട്. കൃതിക്കു സമകാലമായിട്ടോ ചിലപ്പോള്‍ മധ്യകാലമായിട്ടോ ആണ് ചിട്ടസ്വരം വരിക. സമകാലത്തിലാണെങ്കില്‍ അനുപല്ലവിയെത്തുടര്‍ന്നും മധ്യകാലത്തിലാണെങ്കില്‍ ചരണത്തിന്റെ അന്ത്യത്തിലുമാണ് ഇത് പാടുക. രണ്ടോ നാലോ എട്ടോ ആവര്‍ത്തനങ്ങളിലായി രാഗത്തിന്റെ ഏറ്റവും ഭംഗിയായ ചില സഞ്ചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇത് രചിച്ചിട്ടുണ്ടാവുക. ഗാനകര്‍ത്താവ് രചിച്ചിട്ടുള്ള ചിട്ടസ്വരം അതേ മാതിരി തന്നെ പാടേണ്ടതാണ്. ഗായകന്റെ മനോധര്‍മമനുസരിച്ച് ഇത് പാടാവുന്നതല്ല.

'പാഹിമാം ശ്രീ രാജരാജേശ്വരി' എന്ന ജനരഞ്ജിനി രാഗത്തിലെ കൃതിയില്‍ ചിട്ടസ്വരം സമകാലത്തിലും 'നീമാഡിപല്ലഗാ' എന്ന ആനന്ദഭൈരവിയിലെ കൃതിയില്‍ മധ്യമകാലത്തിലും ആണുള്ളത്. പട്ടണം സുബ്രഹ്മണ്യയ്യരുടെ 'രഘുവംശസുധാംബുധിചന്ദ്ര' എന്ന കഥനകുതുഹലകൃതിയിലും ലിംഗരാജന്റെ 'ശൃംഗാരലഹരി' എന്ന നീലാംബരി കീര്‍ത്തനത്തിലും ഉള്ള ചിട്ടസ്വരങ്ങള്‍ പ്രസിദ്ധങ്ങളാണ്. സ്വാതിതിരുനാളിന്റെ 'പാഹിപര്‍വതനന്ദിനി' എന്ന ആരഭീരാഗകീര്‍ത്തനത്തില്‍ അടുത്തകാലത്തു കടന്നുകൂടിയിട്ടുള്ള ചിട്ടസ്വരവും ശ്രദ്ധേയമാണ്.

സാധാരണയായി ഗാനരചയിതാവുതന്നെയാണ് ചിട്ടസ്വരം രചിക്കുക. മറ്റുള്ളവര്‍ രചിച്ചുചേര്‍ക്കുന്ന രീതിയും അപൂര്‍വമായുണ്ട്. ത്യാഗരാജസ്വാമികളുടെ 'മാമവസതതം' എന്ന ജഗന്മോഹിനീ കൃതിക്കു വലാജ്പേട്ട കൃഷ്ണസ്വാമിഭാഗവതര്‍ രചിച്ച ചിട്ടസ്വരം ഇതിനുദാഹരണമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍