This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിഞ്ചാദിലേഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിഞ്ചാദിലേഹം

കുടമ്പുളി പ്രധാനമായും ഉപയോഗിച്ചുതയ്യാറാക്കുന്ന ഒരു ആയുര്‍വേദ ഔഷധം. പാണ്ഡുരോഗം, കാമില, പുളിച്ചുതികട്ടല്‍, അര്‍ശസ്, പഴകിയ ജ്വരം തുടങ്ങി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഈ ലേഹ്യം നിര്‍ദേശിക്കാറുണ്ട്. ശ്വാസദുര്‍ഗന്ധം അകറ്റുന്നതിനും രുചിയുണ്ടാക്കുന്നതിനും ഇതു നല്ലതാണ്.

പഴകിയ കുടമ്പുളി (പിണമ്പുളി) അഞ്ചു പലമെടുത്ത് കഷായം വച്ച് അരിച്ചെടുക്കണം. അതില്‍ പത്തു പലം പഴയ ശര്‍ക്കര കലക്കിലോഹപാകമായാല്‍ കൂവളത്തിന്‍വേര്, വിഴാലരിക്കാമ്പ്, വറ്റല്‍മുളക്, ത്രികടുക്, ത്രിഫലത്തോട്, ജീരകം, കരിംജീരകം, ഏലം, ഇലവങ്ഗം, പച്ചില, ഇരട്ടിമധുരം, ചിറ്റരത്ത, ജാതിക്ക, ചത്തിരി ഇവ അരപ്പലം വീതം എടുത്ത് നന്നായി പൊടിച്ച് ചേര്‍ത്തിളക്കി ലേഹ്യമാക്കി സൂക്ഷിക്കണം. ലേഹ്യം തേനില്‍ കുഴച്ചോ മോരില്‍ കലക്കിയോ സേവിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍