This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാലിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാലിയം

കോഴിക്കോടിനു തെ. ബേപ്പൂരിനടുത്ത് കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന സ്ഥലം. 'ശാലിയം' എന്നായിരുന്നു പഴയപേര്. ഇബ്നുബത്തുത്ത (1304-68) യുടെ യാത്രാവിവരണങ്ങളില്‍ ഈ സ്ഥലത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഇവിടത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ നെയ്ത്ത് ആയിരുന്നുവെന്നും ചാലിയത്ത് നെയ്തിരുന്ന വസ്ത്രങ്ങള്‍ മാര്‍ദവത്തിനും മേന്മയ്ക്കും പ്രസിദ്ധി നേടിയിരുന്നു എന്നും പറയപ്പെടുന്നു. കേരളം സന്ദര്‍ശിച്ച ചരിത്ര-ഭൂമിശാസ്ത്ര പണ്ഡിതരായ അബുല്‍ഫിദയും (1273-1331) റഷിദുദ്ദീനും (13-ാം ശ.) ഈ സ്ഥലത്തെ 'ശാലിയാത്ത്' എന്നാണ് പറഞ്ഞിരുന്നത്. അബുല്‍ഫിദയുടെ സന്ദര്‍ശനകാലത്ത് ഇവിടെ യഹൂദരാണ് പാര്‍ത്തിരുന്നത് എന്നഭിപ്രായമുണ്ട്. എ.ഡി. 4-ാം ശ. മുതല്ക്കാണ് അവര്‍ ഇവിടെ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയതെന്ന് അബുല്‍ഫിദ അഭിപ്രായപ്പെട്ടിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍