This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരുകേശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാരുകേശി

കര്‍ണാടകസംഗീതത്തിലെ 26-ാമത്തെ മേളകര്‍ത്താരാഗം.

ആ: സരിഗമപധനിസ

അവ: സനിധപമഗരിസ

ഷഡ്ജപഞ്ചമസ്വരങ്ങള്‍ക്കു പുറമേ ചതുശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നീ സ്വരങ്ങള്‍ ഇതിലുണ്ട്. ആരോഹണാവരോഹണങ്ങള്‍ സമ്പൂര്‍ണമാണ്. രക്തിരാഗവും മൂര്‍ച്ഛനാകാരകരാഗവുമായ ഇത് ഏതുനേരത്തും പാടാം.

ഇതിലെ മ, പ, നി എന്നീ സ്വരങ്ങള്‍ ഓരോന്നിന്റെയും ആധാരഷഡ്ജമാക്കി പാടിയാല്‍ യഥാക്രമം ഗൌരിമനോഹരി, നാടകപ്രിയ, വാജസ്പതി എന്നീ രാഗങ്ങള്‍ ജനിക്കും. ഭാഷാംഗരാഗമായ ചാരുകേശി ത്യാഗരാജസ്വാമികളുടെ കാലത്ത് വളരെയേറെ പ്രാമാണ്യം നേടുകയുണ്ടായി.

ആഡമോഡി ഗലദ (ത്യാഗരാജസ്വാമികള്‍), കൃപയാ പാലയശൌരേ (സ്വാതിതിരുനാള്‍) എന്നിവയാണ് ഈ രാഗത്തിലുള്ള പ്രസിദ്ധ രചനകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍