This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാരം

ജൈവവസ്തുക്കള്‍ പൂര്‍ണമായി കത്തിയെരിഞ്ഞതിന്റെ അവശിഷ്ടം. ബാഷ്പീകൃതമല്ലാത്ത ധാതുക്കള്‍ ആണ് പ്രധാനമായും ഇതിലടങ്ങിയിട്ടുള്ളത്. മരങ്ങളും മറ്റും കത്തിയെരിഞ്ഞുണ്ടാകുന്ന ചാരത്തിന്റെ പ്രധാന ഘടകങ്ങള്‍ സിലിക്ക, കാത്സ്യം ഓക്സൈഡ്, മഗ്നീഷ്യം ഓക്സൈഡ്, പൊട്ടാസിയം കാര്‍ബണേറ്റ് എന്നീ ക്ഷാരങ്ങളാണ്. ചാരം ഒരു വളം എന്ന നിലയ്ക്കാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ചാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസിയം, ചെടികളെ കൂടുതല്‍ ഓജസ്സോടും വീര്യത്തോടും വളരാന്‍ സഹായിക്കുന്നു. മാത്രമല്ല സസ്യങ്ങളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അമ്ളസ്വഭാവമുള്ള മണ്ണിന്റെ സംസ്കരണത്തിനും ചാരം ഉപയോഗിക്കുന്നു. ലോഹാംശങ്ങളുടെ അഭാവം ഉണ്ടാകുമ്പോഴാണ് മണ്ണ് അമ്ളവീര്യമുള്ളതായിത്തീരുന്നത്. ചാരത്തില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും മഗ്നീഷ്യവുമാണ് മണ്ണിലെ അമ്ളത്വം മാറ്റാന്‍ സഹായിക്കുന്നത്. മടല്‍ കത്തിച്ചുണ്ടാക്കുന്ന ചാരം വസ്ത്രങ്ങള്‍ അലക്കുന്നതിന് ഉപയോഗിച്ചിരുന്നു. മടല്‍ചാരം വെള്ളത്തില്‍ കലക്കി കുറേനേരം വച്ചശേഷം തെളിയുമ്പോള്‍, ആ ലായനി ഊറ്റി എടുത്താണ് അലക്കിനുപയോഗിച്ചിരുന്നത്. ചാരത്തിലടങ്ങിയിരിക്കുന്ന പൊട്ടാസിയം കാര്‍ബണേറ്റ് വളരെ വേഗം വെള്ളത്തില്‍ അലിയുന്നു. ഇതാണ് അഴുക്ക് കളയാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്.

ചാണകം ചുട്ടുണ്ടാക്കുന്ന ചാരം ആണ് വിഭൂതി അഥവാ ഭസ്മം. വേങ്ങ ചുട്ട ചാരം (തുവര്‍ച്ചില്ലകാരം), വാതം, വയറടപ്പ്, കഫം, ഗുന്മം, വൃണം, കൃമി, ഉദരരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. കല്‍ക്കരികളിലും (coal) ചാരം അടങ്ങിയിട്ടുണ്ട്. സസ്യങ്ങളിലുള്ള ധാതുക്കള്‍, മണ്ണ്, ചെളി, പാറകള്‍ എന്നിവയാണ് കല്‍ക്കരിച്ചാരത്തിലടങ്ങിയിട്ടുള്ളത്. കെട്ടിടനിര്‍മാണത്തിനും പാതകളുടെ കരിപ്രയോഗത്തിനും ഇത് ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍