This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാന്ദ്രവ്യാകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാന്ദ്രവ്യാകരണം

ഒരു സംസ്കൃത വ്യാകരണഗ്രന്ഥം. ചന്ദ്രന്‍ എന്ന പണ്ഡിതനാണ് ഇതിന്റെ കര്‍ത്താവ്. അഷ്ടാധ്യായിയുടെ ലളിതമായ സംഗ്രഹമാണിത്. അഷ്ടാധ്യായിയിലെ എട്ടധ്യായങ്ങള്‍ക്കു പകരം ഇതില്‍ ആറധ്യായങ്ങളാണുള്ളത്. 3981 സൂത്രങ്ങള്‍ 3100 സൂത്രങ്ങളാക്കി ചുരുക്കിയിട്ടുണ്ട്. വൈദികവ്യാകരണത്തെക്കുറിച്ചും ഉച്ചാരണത്തെക്കുറിച്ചുമുള്ള അഷ്ടാധ്യായിയിലെ പരാമര്‍ശങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. കാശ്മീര്‍, തിബത്ത്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇതിനു വളരെയേറെ പ്രചാരമുണ്ടായിരുന്നു. കൗശികീവൃത്തി, യാതൊരു പരാമര്‍ശവുമില്ലാതെ ഇതില്‍ നിന്നുള്ള നിരവധി സൂത്രങ്ങള്‍ കടംകൊണ്ടിട്ടുണ്ട്.

5-ാം ശതകമോ 6-ാം ശതകമോ ആണ് ഇതിന്റെ കാലമെന്നും, കര്‍ത്താവായ ചന്ദ്രന്‍ ബുദ്ധമതാനുയായി ആയിരുന്നുവെന്നും കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍