This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാന്ദ്രയാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാന്ദ്രയാന്‍

ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണദൗത്യം. സംസ്കൃതത്തില്‍ 'ചാന്ദ്രയാന്‍' എന്ന പദത്തിന് 'ചാന്ദ്രപേടകം' എന്നാണര്‍ഥം. 2003 ആഗ. 15-ന്, ഇന്ത്യയുടെ 56-ാമത് സ്വാതന്ത്ര്യദിനത്തില്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ആണ് രാജ്യത്തിന്റെ പ്രഥമ ചാന്ദ്രദൗത്യത്തെ സംബന്ധിച്ച വിവരം ആദ്യം ലോകത്തെ അറിയിച്ചത്.

ചാന്ദ്രയാന്‍ 1-ന്റെ വിക്ഷേപണം

1999-ല്‍ ഇന്ത്യന്‍ അക്കാദമി ഒഫ് സയന്‍സിന്റെയും 2000-ത്തില്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍, ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ സംബന്ധിച്ച് നടന്ന സുപ്രധാന ചര്‍ച്ചകളാണ് പിന്നീട് ചാന്ദ്രയാന്‍ പദ്ധതിക്ക് രൂപം നല്കിയത്. പ്രസ്തുത ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍.ഒ., നാഷണല്‍ ലൂണാര്‍ മിഷന്‍ ടാസ്ക് ഫോഴ്സ് എന്ന ഒരു ദൗത്യസംഘത്തെ നിയമിക്കുകയും, ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദൗത്യസംഘം വിശദ ബഡ്ജറ്റോടുകൂടിയ റിപ്പോര്‍ട്ട് ഐ.എസ്.ആര്‍.ഒ.യ്ക്ക് സമര്‍പ്പിച്ചു.

2003-ല്‍ നാഷണല്‍ ലൂണാര്‍ മിഷന്‍ ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചയ്ക്ക് വിധേയമായി. വിവിധ മേഖലകളിലെ നൂറോളം പ്രമുഖരായ ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സമിതി പ്രസ്തുത റിപ്പോര്‍ട്ടിന് അംഗീകാരം നല്കുകയും ചാന്ദ്രദൗത്യത്തിന് പദ്ധതികളാവിഷ്കരിക്കുകയും ചെയ്തു. അതേ വര്‍ഷത്തില്‍ത്തന്നെ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതിക്ക് അനുമതി നല്കി. എം. അണ്ണാദുരൈ ആണ് ചാന്ദ്രയാന്റെ പ്രോജക്ട് ഡയറക്ടര്‍.

ചാന്ദ്രയാന്‍ I, ചാന്ദ്രയാന്‍ II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് ചാന്ദ്രയാന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍