This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യ

CSI

ഒരു സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സംഘടന. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വിവിധ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് 1947 സെപ്. 27-ന് ഈ സംഘടനയ്ക്ക് രൂപം കൊടുത്തു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള സമ്പര്‍ക്കത്തിനുശേഷം ഇന്ത്യയില്‍ സമാരംഭിച്ചവയാണ് ഇവിടത്തെ പ്രൊട്ടസ്റ്റന്റ് സഭകള്‍. 17-ാം ശതകത്തില്‍ ഇന്ത്യയിലെത്തിയ പ്രധാന പ്രൊട്ടസ്റ്റന്റ് ശക്തികളായ ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഡെന്മാര്‍ക്കുകാര്‍ എന്നിവര്‍ അവരവര്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ മിഷനറി പ്രവര്‍ത്തനം ആരംഭിച്ചു. മിഷനറിമാരുടെ ആദ്യത്തെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുകയും ബൈബിള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജുമ ചെയ്യുകയുമായിരുന്നു. 18-ാം ശതകത്തിന്റെ അവസാനത്തോടെ ഇവരുടെ പ്രേഷിത പ്രവര്‍ത്തനം വളരെ സജീവമായി. 19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ അമേരിക്കന്‍ മെതഡിസ്റ്റ് മിഷണറിമാരും ഇന്ത്യയിലെത്തി.

മിഷനറിമാരുടെ പ്രവര്‍ത്തനം വ്യാപകമായതോടെ അവര്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഫലമായി 1922-ല്‍ നാഷണല്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ രൂപം കൊണ്ടു. 1947-ല്‍ നാഷണല്‍ ക്രിസ്ത്യന്‍ കൌണ്‍സിലും വിശ്വാസപരമായ കാര്യങ്ങളില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഇല്ലാതിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മറ്റു പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചു. ഇങ്ങനെ രൂപംകൊണ്ട ഓരോ ഇടവകയും ഒരു ബിഷപ്പിന്റെ സ്വതന്ത്രമായ ഭരണത്തിന്‍കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ച് ഒഫ് സൗത്ത് ഇന്ത്യയ്ക്ക് കേരളത്തില്‍ കോട്ടയത്തും തിരുവനന്തപുരത്തും ഇടവകകള്‍ ഉണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍