This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുഃശതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുഃശതകം

ആര്യദേവന്‍ രചിച്ച സംസ്കൃത കാവ്യം. ബുദ്ധമതസംബന്ധിയായ ഈ കൃതിക്ക് ശതശ്ശാസ്ത്രം. ചതുഃശതികം എന്നും പേരുകള്‍ ഉണ്ട്. 400 കാരികകള്‍ ഗ്രന്ഥത്തിലുണ്ട്. മാധ്യമിക സ്കൂളിന്റെ അടിസ്ഥാന ഗ്രന്ഥമായി ചതുഃശതകം കരുതിപ്പോരുന്നു. വൈശേഷിക തത്ത്വങ്ങള്‍ക്കും ഇതര ബുദ്ധമത സിദ്ധാന്തങ്ങള്‍ക്കും എതിരെ നിലകൊള്ളുന്ന നാഗാര്‍ജുന സുക്തങ്ങളുടെ പരിരക്ഷയാണ് ഗ്രന്ഥത്തിന്റെ പരമമായ ലക്ഷ്യം. ഗംഗാസ്നാനം കൊണ്ട് പാപവിമോചനം നേടാമെന്നുള്ള ഹൈന്ദവ വിശ്വാസത്തെ ഈ ഗ്രന്ഥം വിമര്‍ശിക്കുന്നുണ്ട്. ജപ്പാനിലെ സാന്റോണ്‍ വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് അടിത്തറ പണിതിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒന്നാണ് ചതുഃശതകം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍