This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചങ്ങലവട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചങ്ങലവട്ട

പ്രത്യേകതരം ഓട്ടുവിളക്ക്. എണ്ണയൊഴിക്കുന്നതിനുള്ള കുഴിയും തിരിത്തട്ടും പുറകില്‍ നീണ്ട കൈപ്പിടിയും ഇതിനുണ്ടായിരിക്കും. ചങ്ങലയോടുകൂടിയ ചെറിയ തവി എണ്ണ കോരിയൊഴിക്കുന്നതിനായി ഇതിനോടു ഘടിപ്പിച്ചിരിക്കുന്നു. പ്രാചീനകേരളത്തില്‍ മംഗളകരമായ എല്ലാ കാര്യങ്ങള്‍ക്കും ഈ വിളക്ക് ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു. രാജാക്കന്മാരുടെയും മറ്റും എഴുന്നള്ളത്ത്, താലപ്പൊലി, ക്ഷേത്രത്തിലെ ചടങ്ങുകള്‍, വിവാഹാദികര്‍മങ്ങള്‍ മുതലായ അവസരങ്ങളിലെല്ലാം ചങ്ങലവട്ട ഉപയോഗിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍