This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ ആറാമത്തെ വ്യഞ്ജനം. താലവ്യഖരം; ച് + അ = ച എന്ന് രൂപം. തദ്ഭവ പദങ്ങളില്‍ ഛ, ജ, ശ, സ എന്നിവയ്ക്കു പകരമായി ച വരാറുണ്ട്. ഉദാ. ഛായ-ചായ, ജട-ചട, നിശാചരന്‍-നിചാചരന്‍, സിന്ദൂരം-ചിന്തൂരം. സന്ധിനിയമത്തില്‍ താലവ്യസ്വരത്തിനു പിന്‍വരുന്ന 'ത' കാരം 'ച' കാരമായി മലയാളത്തില്‍ മാറാറുണ്ട്. ഉദാ. പിടി + തു = പിടിച്ചു.

ചിത്രം:Vol 10 scr611.png

അനുനാസികത്തിനു പകരമായി വരുന്ന 'ച'കാരം പലപ്പോഴും അനുനാസികമായി ഭവിക്കുന്നു. ഉദാ. നെഞ്ച്-നെഞ്ഞ്. ഇരട്ടിപ്പുവരുമ്പോള്‍ 'ച്ച' എന്നാണ് എഴുതുക. തമിഴില്‍ 'ച' കാരത്തിന് ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ 'ശ' കാരത്തിന്റെ ധ്വനിയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍