This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഘുമ്രാനൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഘുമ്രാനൃത്തം
ഒഡിഷയിലെ സഹരാ ആദിവാസികളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നൃത്തം. ഒരു കുടത്തിന്റെ വലുപ്പം വരുന്ന തോല്‍ വാദ്യമാണ് 'ഘുമ്രാ' എന്നു പറയുന്നത്. അതിന്റെ ശബ്ദം ഘനമുള്ളതാണ്. പ്രസ്തുത വാദ്യത്തെ കഴുത്തില്‍ തൂക്കിയിട്ടുകൊണ്ട് കൊട്ടുകയും അതിനനുയോജ്യമായ രീതിയില്‍ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നു. കല്യാണാഘോഷങ്ങള്‍ തുടങ്ങിയ മതപരമായ ചടങ്ങുകള്‍ക്കും ഘുമ്രാനൃത്തം നടത്താറുണ്ട്. ചില അവസരത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള നൃത്തമത്സരവും ഇതിലുണ്ടാകും. ഓരോ ഭാഗത്തും ഇരുപതില്‍ കുറയാതെ നര്‍ത്തകര്‍ ഉണ്ടാകും. നൃത്ത മത്സരം രാത്രി മുഴുവനും നീണ്ടുനില്‍ക്കും. ആദിവാസികളും ദലിതരും ഘുമ്രാനൃത്തം ചെയ്തുവരുന്നു. പ്രേമഗീതങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.
(ഗുരു ചന്ദ്രശേഖരന്‍)