This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘനപഞ്ചകരാഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘനപഞ്ചകരാഗങ്ങള്‍

നാട്ട, ഗൌള, ആരഭി, വരാളി, ശ്രീ എന്നീ അഞ്ചു ഘനരാഗങ്ങള്‍ക്ക് പൊതുവായുള്ള നാമം. വിസ്താരമായ ആലാപനത്തിനു സൌകര്യമുള്ള രാഗങ്ങളാണ് ഘനരാഗങ്ങള്‍. ഇവയില്‍ പ്രമുഖം നാട്ടയാണ്. ത്യാഗരാജസ്വാമികള്‍ പഞ്ചരത്നകൃതികള്‍ രചിച്ചത് ഈ രാഗങ്ങളിലാണ്.

നാട്ട. ഘനപഞ്ചക രാഗങ്ങളില്‍ ആദ്യത്തേതാണിത്. 36-ാമത്തെ മേളമായ ചലനാട്ടയുടെ ജന്യമാണ് നാട്ട.

ആരോഹണം-സരിഗമപധനിസ

അവരോഹണം-സനിപമരിസ

സ, പ എന്നീ സ്വരങ്ങള്‍ക്കു പുറമേ, ഷട്ശ്രുതി-ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ഷട്ശ്രുതി-ധൈവതം, കാകലിനിഷാദം എന്നീ സ്വരങ്ങള്‍ ഈ രാഗത്തില്‍ വരുന്നു. ഉപാംഗരാഗം. രി, മാനി എന്നീ സ്വരങ്ങള്‍ രാഗഛായസ്വരങ്ങള്‍. സംഗീതക്കച്ചേരിയുടെ ആരംഭത്തില്‍ ഈ രാഗത്തിലുള്ള കൃതി പാടിയാല്‍ കച്ചേരിക്ക് നല്ല മേളക്കൊഴുപ്പ് ഉണ്ടാകും. സംഗീതരത്നാകരം, സംഗീതമകരന്ദം, സംഗീത സമയസാരം എന്നീ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഈ രാഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. രി എന്ന സ്വരം, ആരോഹണ ക്രമത്തില്‍ നൊക്കു എന്ന ഗമകത്തോടുകൂടിയും അവരോഹണക്രമത്തില്‍ കമ്പിതഗമകത്തോടുകൂടിയുമാണ് പാടേണ്ടത്. ഒരു ത്രിസ്ഥായിരാഗമാണിത്. ത്യാഗരാജ സമ്പ്രദായത്തില്‍ ധ എന്ന സ്വരം പ്രയോഗിക്കാതെ സരിഗമപനിസ-സനിപമരിസ എന്ന ആരോഹണ-അവരോഹണക്രമത്തിലാണ് കൃതികള്‍ രചിക്കപ്പെട്ടിട്ടുള്ളത്. സംഗീതക്കച്ചേരി ആരംഭിക്കുന്നത് സുരുട്ടി രാഗത്തിലും ആയിരിക്കണം. 'ആദിനാട്ട അന്ത്യസുരുട്ട' എന്നാണ് പഴമൊഴി. വീരരസപ്രധാനമായ രാഗമാണ് നാട്ട. ഉത്സവങ്ങള്‍ക്ക് സ്വാമിയുടെ വിഗ്രഹം എഴുന്നള്ളിക്കുന്ന സമയത്ത് നാഗസ്വരത്തില്‍ വായിക്കുന്ന മല്ലാരി ഗംഭീരനാട്ടരാഗത്തിലാണ് (സഗമപനിസ-സനിപമരിസ).

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍