This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗരീനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗരീനൃത്തം

ഉദയപ്പൂര്‍ പ്രദേശത്തുള്ള 'ഭില്‍' വര്‍ഗക്കാരുടെ ഒരു നൃത്തം. മതവുമായി ബന്ധമുള്ള ഈ നൃത്തം അവരുടെ ഇഷ്ടദേവതയായ 'ഭൈരവനെ' പ്രീതിപ്പെടുത്താനാണ് നടത്താറുള്ളത്. ശ്രാവണ, ഭാദ്ര മാസങ്ങളിലാണ് ഗൗരീനൃത്തം അവതരിപ്പിച്ചു വരുന്നത്. ശിവപാര്‍വതിമാരുടെ കഥകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസ്തുത നൃത്തം പ്രഭാതം മുതല്‍ പ്രദോഷം വരെ നീണ്ടുനില്‍ക്കും. വര്‍ഷകാലത്ത് ഇവര്‍ തങ്ങളുടെ പാര്‍പ്പിടം വിട്ട് മറ്റു പ്രദേശങ്ങളില്‍ പോയി ഗൗരീനൃത്ത പ്രദര്‍ശനം നടത്താറുണ്ട്. ഏതാണ്ട് ഒന്നോ രണ്ടോ മാസം നൃത്ത പ്രദര്‍ശനങ്ങള്‍ നടത്തിയശേഷമേ സ്വന്തം പാര്‍പ്പിടങ്ങളിലേക്കു ഇവര്‍ തിരിച്ചുവരികയുള്ളൂ. വര്‍ണപ്പകിട്ടും നൃത്ത വൈവിധ്യങ്ങളും ഈ നൃത്തത്തിന്റെ സവിശേഷതകളാണ്.

(ഗുരു ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍