This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൈക്കോലിപ്പിഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലൈക്കോലിപ്പിഡുകള്‍

Glycolipids

രണ്ടു വ്യത്യസ്ത ഷുഗര്‍ ഏകകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഹെറ്ററോപോളി സാക്കറൈഡും ലിപ്പിഡും തമ്മില്‍ സംയോജിച്ചുണ്ടാകുന്ന ഒരു വിഭാഗം ജൈവതന്മാത്രകള്‍. ജന്തുക്കളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും ഘടനാപരമായി വ്യത്യസ്തത പുലര്‍ത്തുന്നതുമായ ഗ്ലൈക്കോലിപ്പിഡുകള്‍ ഗ്ലൈക്കോസ്ഫിഞ്ജോലിപ്പിഡുകളാണ്. അമിനോആല്‍ക്കഹോള്‍ സ്ഫിഞ്ജോസിനിന്റെ ഫാറ്റി അമ്ലഅമൈഡായ സെറമൈഡുകളുടെ ഗ്ലൈക്കോസൈഡുകളാണ് ഗ്ലൈക്കോ സ്ഫിഞ്ജോലിപ്പിഡുകള്‍. ഗ്ലൈക്കോലിപ്പിഡുകള്‍ക്ക് സെറിബ്രോസൈഡുകള്‍ എന്ന പേരും ഉപയോഗിക്കാറുണ്ട്. രാസപരമായി ഇവയെ ഗ്ലൈക്കോസൈഡായും പരിഗണിക്കാന്‍ കഴിയും. ഗ്ലൈക്കോലിപ്പിഡുകളെ ജലവിശ്ലേഷണത്തിനു വിധേയമാക്കുമ്പോള്‍ സ്ഫിഞ്ജോസിന്‍, കൊഴുപ്പമ്ലങ്ങള്‍, ഷുഗറുകള്‍ എന്നിവ കിട്ടും. നാളിതുവരെ ഗ്ലൈക്കോലിപ്പിഡുകളില്‍ നിന്ന് ഗ്ലുക്കോസ്, ഗാലക്ടോസ് എന്നീ ഷുഗറുകള്‍ മാത്രമേ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. നാഡീകോശങ്ങളില്‍ കാണപ്പെടുന്ന ഗ്ലൈക്കോസൈഡുകള്‍ സെറിബ്രോസൈഡുകളാണ്. ഗ്ലുക്കോസോ ഗാലക്ടോസോ അടങ്ങിയിട്ടുള്ള സെറമൈഡുകളുടെ മോണോസാക്കറൈഡ് ഗ്ലൈക്കോസൈഡുകളാണ് സെറിബ്രോസൈഡുകള്‍.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍