This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേബെ, കാള്‍ (1841 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേബെ, കാള്‍ (1841 - 1927)

Graebe, Karl

ജര്‍മന്‍ രസതന്ത്രജ്ഞന്‍. 1841 ഫെ. 24-നു ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ചു. 1862-ല്‍ ഹൈദല്‍ബര്‍ഗില്‍ നിന്നും ബിരുദം നേടി. 1870-ല്‍ കോണിഗ്സ്ബര്‍ഗിലെ രസതന്ത്ര പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുന്നതുവരെ ബുണ്‍സണ്‍, ബേയര്‍ എന്നിവരുടെ സഹായിയായി ജോലിനോക്കി. 1878-ല്‍ ഇദ്ദേഹം ജനീവ യൂണിവേഴ്സിറ്റിയില്‍ എത്തി. പ്രസിദ്ധ രസതന്ത്രജ്ഞനായ അഡോള്‍ഫ് വില്യം ഹെര്‍മന്‍ കോള്‍ബെ ഇദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു.

അലിസാറിന്‍ എന്ന രാസവസ്തുവിനെക്കുറിച്ച് 1868-ല്‍ ഇദ്ദേഹം പഠനം നടത്തി. ബേയറുടെ നിര്‍ബന്ധപൂര്‍വമായ നിബന്ധനകളും നിര്‍ദേശങ്ങളും അനുസരിച്ച് നടത്തിയ പരീക്ഷണങ്ങള്‍ ഗ്രേബെയെ പ്രശസ്തനാക്കി. ആന്‍ഥ്രസീനിന്റെ തന്മാത്രാഘടനയുടെ സ്വഭാവം തന്നെയാണ് അലിസാറിനും ഉള്ളതെന്ന് പരീക്ഷണങ്ങളിലൂടെ ഗ്രേബെ തെളിയിച്ചു. കോള്‍ടാറില്‍നിന്നും ആന്‍ഥ്രസീനും, ഇതില്‍നിന്നും അലിസാറിനും നിര്‍മിക്കാമെന്ന് അതോടെ വ്യക്തമായി. ഇതേ പരീക്ഷണങ്ങള്‍ തന്നെ പെര്‍ക്കിന്‍ എന്ന ശാസ്ത്രജ്ഞന്‍ നടത്തുകയും അലിസാറിന്‍ സംശ്ലേഷണം ചെയ്യുകയും ചെയ്തു. ഗ്രേബെയുടെ കണ്ടെത്തലിന്റെ അടുത്തദിവസമായിരുന്നു ഈ സംഭവം നടന്നത്. അരോമാറ്റിക് യൗഗികങ്ങളുടെ ഘടന വിശദമാക്കാന്‍ വേണ്ടിയുള്ള ഓര്‍തോ, മെറ്റാ, പാര തുടങ്ങിയ പദങ്ങള്‍ ആദ്യം ഉപയോഗിച്ചതും ഗ്രേബെ ആണ്. 1927 ജനു. 19-നു ഫ്രാങ്ക്ഫര്‍ട്ട് അംമെയിനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍