This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രവി, ഫ്രാന്‍ഷോയ് പോള്‍ യൂള്‍സ് (1807 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രവി, ഫ്രാന്‍ഷോയ് പോള്‍ യൂള്‍സ് (1807 - 91)

Grevy, Francois Paul Jules

ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞന്‍. 1807 ആഗ. 15-നു മോണ്ട്-സോസ്-വോദ്രി (Mont-Sous-Vaudrey) യില്‍ ജനിച്ചു. പാരിസില്‍ ഇദ്ദേഹം അഭിഭാഷകനായിരുന്നു. 1848-ല്‍ ഫ്രഞ്ച് റിപ്പബ്ലിക്കിനുവേണ്ടി കമ്മീഷണറായി. ഭരണഘടനാനിര്‍മാണ സമിതിയിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായം നടപ്പാക്കുന്നതിനെ ഗ്രവി അനുകൂലിച്ചിരുന്നില്ല. 1851-നു ശേഷം ഇദ്ദേഹം സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. അതിനുശേഷം 1868 വരെ അഭിഭാഷകവൃത്തിയില്‍ ഒതുങ്ങിനിന്നു. 1868-ല്‍ നിയമനിര്‍മാണ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അവിടെ ഇദ്ദേഹം നെപ്പോളിയന്‍ കകക (ഭ.കാ. 1852-70)ന്റെ നയങ്ങളെ എതിര്‍ത്തിരുന്നു. മൂന്നാം റിപ്പബ്ലിക് സ്ഥാപിതമായശേഷം 1871 മുതല്‍ 73 വരെ ഗ്രവി നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റായി. 1876-ല്‍ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസിന്റെ പ്രസിഡന്റായി. 1879 ജനു.-ലും 1885 ഡി.-ലുമായി ഗ്രവി രണ്ടുതവണ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി. 1891 സെപ്. 9-നു ഗ്രവി തന്റെ ജന്മസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍