This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോശാലശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:34, 6 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോശാലശാസനം

തിരുവന്തപുരത്തെ ശ്രീപദ്മനാഭസ്വാമിക്ഷേത്രപരിസരത്തുള്ള തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു ചുറ്റും കാണുന്ന ഗോശാലയിലെ ശാസനം. എ.ഡി. 1195 മുതല്‍ 1205 വരെയുള്ള കാലഘട്ടത്തില്‍ വേണാട് ഭരിച്ചിരുന്ന, മണികണ്ഠ രാമവര്‍മ എന്നുകൂടി പേരുള്ള വീരരാമവര്‍മയുടെ കാലത്തേതാണ് ഈ ശാസനം. തിരുവമ്പാടിക്ഷേത്രത്തിലേക്ക് മരുതമണ്‍ ഗ്രാമക്കാരനായ ആദിത്യരാമന്‍ ഒരു വെള്ളിച്ചെണ്ട കാഴ്ചവച്ചതാണ് ഇതിലെ പരാമര്‍ശം. ഈ ശാസനത്തിന്റെ കാലനിര്‍ണയ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. കൊ.വ. 365 എന്ന് പ്രൊഫ. പി. സുന്ദരം പിള്ളയും കൊ.വ. 371 എന്ന് കെ.പി. സുബ്രഹ്മണ്യയ്യരും അഭിപ്രായപ്പെടുന്നു. ഗോശാലശാസനം രണ്ടു ഭാഷകളിലായാണ് കൊത്തിയിട്ടുള്ളത്; മുഖവുര സംസ്കൃതത്തിലും ബാക്കിയുള്ള ഭാഗം മലയാളത്തിലും. ശാസനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ആദിത്യരാമന്‍ വീരരാമവര്‍മയുടെ മുന്‍ഗാമിയായിരുന്ന ഉദയമാര്‍ത്താണ്ഡ വര്‍മയുടെ (1175-95) കുടപിടിപ്പുകാരനായിരുന്നു (ഛത്രവാഹി) എന്നു ശാസനം വ്യക്തമാക്കുന്നു.

(എ. ശ്രീധരമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍