This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍ നായര്‍, എം.എന്‍. (1910 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍ നായര്‍, എം.എന്‍. (1910 - )

മലയാള ഹാസസാഹിത്യകാരന്‍. കോട്ടയത്ത് തിരുവഞ്ചൂരില്‍ മുളയ്ക്കല്‍ വീട്ടില്‍ 1910 ഡി. 24-ന് ഇദ്ദേഹം ജനിച്ചു. പിതാവ് മീനച്ചല്‍ പുത്തന്‍പുരയ്ക്കല്‍ ആശാനും മാതാവ് നാരായണി അമ്മയും. ബി.എ., ബി.എല്‍. പാസായശേഷം 1934 മുതല്‍ കോട്ടയത്ത് വക്കീലായി ജോലി ചെയ്യുന്നു. പത്തുവര്‍ഷം ഓണററി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റായിരുന്നു. പ്രസന്ന കേരളം, സിനിമാ ദീപം എന്നിവയുടെ പത്രാധിപരായിരുന്നിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആദ്യകാലാംഗവും പലതവണ ഡയറക്ടറുമായിരുന്ന ഗോവിന്ദന്‍ നായര്‍ ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തകനുമായിരുന്നു.

ഹാസ്യലേഖനങ്ങള്‍, ചെറുകഥകള്‍, സിനിമാനിരൂപണങ്ങള്‍, ബാലസാഹിത്യകൃതികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ സാഹിത്യസൃഷ്ടി നടത്തുന്ന ഗോവിന്ദന്‍ നായരുടെ പ്രമുഖകൃതികള്‍ ട്രാന്‍സ്പോര്‍ട്ട് പ്രണയം, അവള്‍ കാത്തിരുന്നു, ജന്മി-മുതലാളി, ഉത്തമര്‍ണന്‍, നായരുടെ മൂക്ക്, കൂലി (വിവ.), ഗോപീ വിലാസം എന്നിവയാണ്. എം.എന്റെ ഫലിതവും പരിഹാസവും കൂര്‍ത്തമുനയുള്ളവയാണ്. രാഷ്ട്രീയ സാമൂഹികതലങ്ങളിലെ നീതിവൈകല്യങ്ങളും വ്യക്തി ദൗര്‍ബല്യങ്ങളും പരിഹാസത്തിന് ഇദ്ദേഹം പാത്രമാക്കുന്നു. പ്രസിദ്ധ ചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായിരുന്ന ജി. അരവിന്ദന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍