This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡന്‍ ബുള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗോള്‍ഡന്‍ ബുള്‍== മധ്യകാലഘട്ടത്തില്‍ രാജാക്കന്മാര്‍ സുവര്‍...)
(ഗോള്‍ഡന്‍ ബുള്‍)
 
വരി 1: വരി 1:
==ഗോള്‍ഡന്‍ ബുള്‍==
==ഗോള്‍ഡന്‍ ബുള്‍==
 +
 +
[[ചിത്രം:Golden bul.png|150px|right|thumb|ഗോള്‍ഡന്‍ ബുള്‍ മുദ്ര]]
മധ്യകാലഘട്ടത്തില്‍ രാജാക്കന്മാര്‍ സുവര്‍ണമുദ്ര പതിച്ച് ഇറക്കിയിരുന്ന ഔദ്യോഗിക വിളംബരം. അതിപ്രധാനമായ രാഷ്ട്രീയ രേഖകളില്‍ മാത്രമേ ഇത്തരം മുദ്രകള്‍ പതിച്ചിരുന്നുള്ളൂ. ജര്‍മനിയിലെ രാജാക്കന്മാര്‍ ഇത്തരം നിരവധി വിളംബരങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മന്‍ ചക്രവര്‍ത്തിയായിരുന്ന ചാള്‍സ് കഢ 1356-ല്‍ പുറപ്പെടുവിച്ച വിളംബരമാണ് ഇക്കൂട്ടത്തില്‍ പ്രശസ്തമായിട്ടുള്ളത്. ചക്രവര്‍ത്തിമാരുടെ തെരഞ്ഞെടുപ്പ്, സ്ഥാനാരോഹണം, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അധികാരപ്പെട്ടവര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിവരിച്ചിരിക്കുന്നു. ഈ ഗോള്‍ഡന്‍ ബുള്‍പ്രകാരം ജര്‍മന്‍ ചക്രവര്‍ത്തിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം ഒരു ഏഴംഗസമിതിയില്‍ നിക്ഷിപ്തമാക്കി. മെയിന്‍സ്, കൊളോണ്‍, ട്രീര്‍ എന്നിവിടങ്ങളിലെ ആര്‍ച്ചുബിഷപ്പുമാര്‍, ബൊഹീമിയയിലെ രാജാവ്, സാക്സണിലെ ഡ്യൂക്ക്, റൈനിലെ കൗണ്ട്, ബ്രാന്‍ഡന്‍ബര്‍ഗിലെ മാര്‍ഗ്രേവ് (ങമൃഴൃമ്) എന്നിവരായിരുന്നു ഈ സമിതിയിലെ അംഗങ്ങള്‍. ചക്രവര്‍ത്തിമാരുടെ തെരഞ്ഞെടുപ്പു നടത്തുന്നത് ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ചായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ ഗോള്‍ഡന്‍ ബുള്ളിലെ വ്യവസ്ഥകളനുസരിച്ചാണ് 1806 വരെ ജര്‍മന്‍ രാജാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത്. ഹംഗറിയിലെ ആന്‍ഡ്രൂ കക രാജാവിന്റെ ഗോള്‍ഡന്‍ ബുള്‍ (1222) ആണ് പ്രധാനപ്പെട്ട മറ്റൊന്ന്.

Current revision as of 16:19, 24 ഡിസംബര്‍ 2015

ഗോള്‍ഡന്‍ ബുള്‍

ഗോള്‍ഡന്‍ ബുള്‍ മുദ്ര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍