This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോമസ്, ജോസ് മിഗുയെല്‍ (1858 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോമസ്, ജോസ് മിഗുയെല്‍ (1858 - 1921)

Gomez, Jose Miguel

ക്യൂബയിലെ മുന്‍ പ്രസിഡന്റ്. ക്യൂബയിലെ സാന്റാക്ലാരായില്‍ 1858 ജൂല. 6-ന് ജനിച്ചു. ഹവാന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാതെ ഇദ്ദേഹം വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഇദ്ദേഹം ദശവത്സരയുദ്ധത്തില്‍ (1868-78) പങ്കെടുത്തു. മേജര്‍ ജനറലായ ഇദ്ദേഹം സ്പാനിഷ് അമേരിക്കന്‍ യുദ്ധകാലത്ത് സാന്റാക്ലാരാ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു. 1905-ലെ ക്യൂബന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലിബറല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1906-ലെ വിപ്ലവത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും അധികം താമസിയാതെ ഇദ്ദേഹം വിമോചിതനായി. ലിബറല്‍ ഹിസ്റ്റോറിക്കല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി 1908-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചു. 1909 മുതല്‍ 13 വരെ ഗോമസ് ക്യൂബന്‍ പ്രസിഡന്റായിരുന്നു. 1920-ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവച്ച് 1921 ജൂണ്‍ 13-ന് ഗോമസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍