This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോബറ്റ്, ചാള്‍സ് ആല്‍ബര്‍ട്ട് (1843 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോബറ്റ്, ചാള്‍സ് ആല്‍ബര്‍ട്ട് (1843 - 1914)

Gobat, Charles Albert

ചാള്‍സ് ആല്‍ബര്‍ട്ട് ഗോബറ്റ്

1902-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച സ്വിസ് രാഷ്ട്രീയ നേതാവ്. ചാള്‍സ് ആല്‍ബര്‍ട്ട് ഗോബറ്റ് 1843 മേയ് 21-നു ട്രാമിലണില്‍ ജനിച്ചു. 1868 മുതല്‍ 1882 വരെ ഇദ്ദേഹം ബേണില്‍ അഭിഭാഷകനായിരുന്നു. പിന്നീട് ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1890-ല്‍ ഗോബറ്റ് സ്വിസ് നാഷണല്‍ കൗണ്‍സില്‍ അംഗമായി. ലോകസമാധാനത്തിനുവേണ്ടി പ്രയത്നിച്ച ഇദ്ദേഹം വില്യം റാന്‍ഡല്‍ ക്രേമര്‍ (സമാധാനത്തിനുവേണ്ടിയുള്ള 1903-ലെ നോബല്‍ സമ്മാനം ലഭിച്ച വ്യക്തി) രൂപവത്കരിച്ച ഇന്റര്‍-പാര്‍ലമെന്ററി യൂണിയനില്‍ തുടക്കം (1888) മുതല്‍ പ്രവര്‍ത്തിച്ചു. യൂണിയന്റെ 1892-ല്‍ നടന്ന നാലാമതു സമ്മേളനത്തിന്റെ അധ്യക്ഷന്‍ ഇദ്ദേഹമായിരുന്നു. 1902-ല്‍ എലി ഡുകോമനോടൊപ്പം ഇദ്ദേഹത്തിന് സമാധാനത്തിനായുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1907-ല്‍ ഇദ്ദേഹം ബേണിലെ സമാധാനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര ബ്യൂറോയുടെ തലവനായി. ദ നൈറ്റ്മേര്‍ ഒഫ് യൂറോപ്പ് (1911) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയാണിദ്ദേഹം. 1914 മാ. 16-നു ഗോബറ്റ് ബേണില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍