This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണമേനോന്‍, ഇ. (1919 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണമേനോന്‍, ഇ. (1919 - 96)

കേരളത്തിലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും നേതാവ്. 1919 ജനു. 16-നു കൊടുങ്ങല്ലൂരില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സാതന്ത്യ്രസമരത്തില്‍ പങ്കെടുത്തു. വിദേശവസ്ത്ര ബഹിഷ്കരണം, മദ്യവര്‍ജനം, അയിത്തോച്ചാടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. 1939-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടുങ്ങല്ലൂര്‍ താലൂക്ക് സെക്രട്ടറിയായി. 1941-ല്‍ കൊച്ചി രാജ്യപ്രജാ മണ്ഡലത്തിന്റെ സംഘടനാ സെക്രട്ടറിയായി. നിരോധനം ലംഘിച്ച് പ്രജാമണ്ഡലത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രസംഗിച്ചതിനും പതാക ഉയര്‍ത്തിയതിനും 1942-ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. 1942-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കൊച്ചി കര്‍ഷക സഭ (1943), തിരു-കൊച്ചി കര്‍ഷക സംഘം (1952), കേരള കര്‍ഷക സംഘം (1956) എന്നിവയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി നിയമസഭയിലെയും (1949), തിരു-കൊച്ചി നിയമസഭയിലെയും (1952), കേരള നിയമസഭയിലെയും (1957, 1971) അംഗമായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റേറ്റ് എക്സിക്യുട്ടീവിലും നാഷണല്‍ കൗണ്‍സിലിലും അംഗമായിരുന്നു ഇദ്ദേഹം.

1996 സെപ്. 8-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍