This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണന്‍, ക്രിസ് (1955 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണന്‍, ക്രിസ് (1955 - )

ക്രിസ് ഗോപാലകൃഷ്ണന്‍

വിവരസാങ്കേതിക വിദഗ്ധന്‍. ക്രിസ് എന്ന എസ്. ഗോപാലകൃഷ്ണന്‍ 1955 ഏപ്രില്‍ 5-ന് തിരുവനന്തപുരത്ത് ജനിച്ചു. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദത്തിന് ശേഷം മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് 1979-ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ എം.ടെക് നേടി. പട്നി കംപ്യൂട്ടര്‍ സിസ്റ്റംസില്‍ (പി.സി.എസ്.) സോഫ്ട്വെയര്‍ എന്‍ജിനീയര്‍ ആയി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1981-ല്‍ നാരായണമൂര്‍ത്തിക്കും മറ്റ് അഞ്ച് പേര്‍ക്കുമൊപ്പം ഇന്‍ഫോസിസ് രംഗത്തെ വമ്പന്‍ കമ്പനികള്‍ക്കുവേണ്ടി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ രൂപകല്പന, വികസനം, സാങ്കേതിക സഹായം എന്നിവയായിരുന്നു ക്രിസ് ഗോപാലകൃഷ്ണന്റെ ആദ്യകാല ഉത്തരവാദിത്വം. ഇന്ത്യന്‍ ഐ.ടി. രംഗത്തെ കുതിച്ചു ചാട്ടത്തിനൊപ്പം ഇന്‍ഫോസിസും ദ്രുതഗതിയില്‍ വളരുന്നതിന് ആദ്യകാലം മുതല്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ക്രിസും നിസ്തുല സംഭാവകള്‍ നല്കിവരുന്നു. 1987 മുതല്‍ 1994 വരെ കെ.എസ്.എ. ഇന്‍ഫോസിസ് എന്ന അമേരിക്കന്‍ ഉപസംരംഭത്തിന്റെ വൈസ് പ്രസിഡന്റ് (ടെക്നിക്കല്‍) ചുമതല വഹിച്ചു. അതിനുശേഷം ബംഗളരൂവില്‍ തിരിച്ചെത്തി ഇന്‍ഫോസിസ് ആസ്ഥാനത്ത് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. 2007 ജൂണ്‍ 22 മുതല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എം.ഡി.യുമാണ്.

കേരളത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റിന്റെ ചെയര്‍മാന്‍, ബംഗളരൂ ഐ.ഐ.എം. ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ് അധ്യക്ഷന്‍, കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ.) ദക്ഷിണമേഖലാകേന്ദ്രത്തിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും വിവിധ സര്‍ക്കാരിതര പദ്ധതികളിലും സേവനമനുഷ്ഠിച്ചു വരുന്ന ക്രിസ് ഗോപാലകൃഷ്ണനെ വിവരസാങ്കേതിക രംഗത്ത് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഇന്ത്യാഗവണ്‍മെന്റ് 2011-ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്കി ആദരിക്കുകയുണ്ടായി.

(വി.കെ. ആദര്‍ശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍