This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദ്നോഫ്, ബോറിസ് (1551 - 1605)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദ്നോഫ്, ബോറിസ് (1551 - 1605)

Godunov, Boris

റഷ്യയിലെ ഭരണാധിപന്‍. 1584 മുതല്‍ 98 വരെ റീജന്റ് ആയും 1598 മുതല്‍ 1605 വരെ സാര്‍ ആയും ഭരണം നടത്തി. ഇവാന്‍ IV-ന്റെ (ഭ.കാ. 1533-84) സഹായിയായിരുന്നു. 1584-ല്‍ ഇവാന്‍ IV-ന്റെ മരണശേഷം ഫിയദോറിന്റെ റീജന്റായി ഗോദ്നോഫ് റഷ്യ ഭരിച്ചു. തന്നെ എതിര്‍ത്ത ബോയറുകളെ പരാജയപ്പെടുത്തുകയും നിരവധി ഭരണപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യയുടെ അതിര്‍ത്തി വിപുലീകരിച്ചു. ഫിയദോര്‍ 1598-ല്‍ അനന്തരാവകാശിയില്ലാതെ മരണമടഞ്ഞതിനെത്തുടര്‍ന്ന് ബോറിസ് ഗോദ്നോഫ് സാര്‍ ആയി. പശ്ചിമ യൂറോപ്പുമായുള്ള സമ്പര്‍ക്കം വിപുലമാക്കി. 1601 മുതല്‍ 03 വരെ റഷ്യയിലുണ്ടായ ക്ഷാമത്തെത്തുടര്‍ന്ന് ഭരണരംഗത്ത് പല പ്രതിസന്ധികളും നേരിട്ടു. ഭരണത്തില്‍ അസംതൃപ്തരായ ഒരു വിഭാഗം 1604 ഒ.-ല്‍ ഇദ്ദേഹത്തിന്റെ രാജ്യാവകാശത്തിനെതിരെ നടത്തിയ നീക്കം അമര്‍ച്ച ചെയ്യുന്നതിനിടെ ഗോദ്നോഫ് 1605 ഏ.-ല്‍ മോസ്കോയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍