This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദരവിവര്‍മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദരവിവര്‍മ

കുലശേഖരരാജാവ്. രാമവര്‍മകുലശേഖരനെ പിന്തുടര്‍ന്ന് മഹോദയപുരം തലസ്ഥാനമാക്കി ഭരണംനടത്തിയ ഗോദരവിവര്‍മ കുലശേഖരപ്പെരുമാള്‍ എ.ഡി. 917 മുതല്‍ 944 വരെ രാജ്യം ഭരിച്ചു. നെടുംപുറം തളിക്ഷേത്രം, അവിട്ടത്തൂര്‍ ചൊക്കൂര്‍, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, മുതലായ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ശിലാശാസനങ്ങള്‍ ഗോദരവിയുടെ ഭരണകാലത്തെയും ഇദ്ദേഹത്തിന്റെ സാമ്രാജ്യ വിസ്തൃതിയെയും വിലയിരുത്തുന്നതിന് സഹായകമാണ്. ഗോദരവിയുടെ കാലത്ത് കേരളം മുഴുവന്‍ വ്യാപിച്ചു കിടന്നിരുന്ന കുലശേഖര സാമ്രാജ്യം ദക്ഷിണേന്ത്യയില്‍ ഒരു നിര്‍ണായകഘടകമായിത്തീരത്തക്കവിധം സൈനികശേഷി സമാര്‍ജിച്ചിരുന്നു. അതിനെത്തുടര്‍ന്നു ചോളര്‍ ദക്ഷിണ കേരളം ആക്രമിച്ചു. സാമ്രാജ്യത്തിന്റെ ദക്ഷിണാതിര്‍ത്തിയില്‍ പ്രതിരോധ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയ ഗോദരവി വിഴിഞ്ഞം, കാന്തളൂര്‍ എന്നിവിടങ്ങള്‍ സൈനിക കേന്ദ്രങ്ങളാക്കി രൂപാന്തരപ്പെടുത്തി. ചോള ചക്രവര്‍ത്തിയുടെ സാമന്തനായ മാരസിംഹന്‍ രാജസിംഹന്‍ പാണ്ഡ്യന് സഹായമരുളിയ ഗോദരവി അക്കാരണംകൊണ്ട് ചോളരാജന്റെ വിരോധത്തിന് പാത്രമായി. എങ്കിലും കേരളത്തെ ആക്രമിക്കുവാന്‍ തയ്യാറായില്ല.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍