This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോണ്ഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോണ്ഡി

ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ദ്രാവിഡ ഭാഷ. ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഗോണ്ഡി സംസാരിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരുന്നു. ഒരു വിഭാഗം ആദിവാസികളെ വിശേഷിപ്പിക്കുന്ന പദമായി 'ഗോണ്ഡ്' പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോണ്ഡ് എന്ന പദത്തിനു പകരം 'കുയി' എന്ന പദം ഉപയോഗിക്കുന്നു. തെലുഗുവിന്റെ ഒരു ഉപഭാഷയായും ഗോണ്ഡിയെ കണക്കാക്കുന്നു.

ഗോണ്ഡിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഹിന്ദിഭാഷ സംസാരിക്കുന്നിടത്തു ഗോണ്ഡി ഹിന്ദിയോടും മറാഠി സംസാരിക്കുന്നിടത്തു മറാഠിയോടും അടുപ്പം കാണിക്കുന്നു.

ഇത് ഒരു സാഹിത്യഭാഷയല്ല. എന്നാല്‍ ഈ ഭാഷയില്‍ പാടി വരുന്ന ചില ഗാനങ്ങള്‍ ഉണ്ട്. ചില വിവര്‍ത്തനങ്ങളും ഈ ഭാഷയില്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനുപയോഗിക്കുന്ന ലിപി 'ദേവനാഗിരി'യാണെന്നു മാത്രം.

ഗോണ്ഡിക്ക് വ്യക്തമായ വ്യാകരണനിയമങ്ങളൊന്നും ഇല്ല. 'എ'യും 'ഒ'യും എപ്പോഴാണ് ദീര്‍ഘമായി വരിക, ഹ്രസ്വമായി വരിക എന്നു പറയാന്‍ സാധ്യമല്ല. 'ല്‍' നു പകരം 'ര്‍', 'സ'യ്ക്കു പകരം 'ഹ്' ഇങ്ങനെയൊക്കെ ഉപയോഗിക്കാറുണ്ട്.

തമിഴും കര്‍ണാടകവും ഉണ്ടായ അതേ ദ്രാവിഡഭാഷയില്‍ നിന്നുമാണ് ഗോണ്ഡിയും ഉണ്ടായത്. തെക്കേ ഇന്ത്യയിലെ ഗോണ്ഡി തെലുഗുവിന്റെ സ്വാധീനത്തിലായി. പല ആര്യന്‍ ഭാഷകളുടെയും സ്വാധീനത്തില്‍പ്പെട്ടുപോയതുകൊണ്ട് ഗോണ്ഡിക്ക് വ്യക്തിത്വമുള്ള ഒരു ഭാഷയായിരിക്കാന്‍ ഒരിക്കലും സാധിച്ചിട്ടില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍