This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഗമീലായുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഗമീലായുദ്ധം

മാസിഡോണിയന്‍ രാജാവായിരുന്ന അലക്സാണ്ടറും (ബി.സി. 356-323) പേര്‍ഷ്യന്‍ രാജാവായിരുന്ന ദാരിയൂസ് കകക-ഉം (ഭ.കാ. ബി.സി. 336-330) ആയി ഇറാക്കിലെ ഗോഗമീലാ സമതലത്തില്‍വച്ച് ബി.സി. 331 ഒ.-ല്‍ നടന്ന യുദ്ധം. ആര്‍ബെലായുദ്ധം എന്നും ഇത് അറിയപ്പെടുന്നു. അലക്സാണ്ടറുടെ 40,000 കാലാള്‍പ്പടയും 7,000 കുതിരപ്പടയും ദാരിയൂസിന്റെ സൈന്യത്തെ നേരിട്ടു. ഈ യുദ്ധത്തിലുണ്ടായ വിജയം അലക്സാണ്ടറെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. ബാബിലോണിയയും അതുവഴി പേര്‍ഷ്യയും ആക്രമിക്കാന്‍ ഈ വിജയം വഴിതുറന്നുകൊടുത്തു. ഈ യുദ്ധത്തിനുശേഷം പേര്‍ഷ്യന്‍ സാമ്രാജ്യം കീഴടക്കുന്നതില്‍ അലക്സാണ്ടര്‍ക്ക് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നില്ല.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍