This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഖലെ, വിഷ്ണുഭിക്കജി (1825 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഖലെ, വിഷ്ണുഭിക്കജി (1825 - 71)

മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കര്‍ത്താവ്. ചിത്പവന്‍ ബ്രാഹ്മണ കുടുംബത്തിലെ പൂജാരിയായ ഭിക്കജി മഹാദേവ് ഗോഖലെയുടെ പുത്രനായി 1825-ല്‍ വിഷ്ണുഭിക്കജി (വിഷ്ണു ഭുവ ബ്രഹ്മചാരി) ജനിച്ചു. അച്ഛന്റെ കീഴില്‍ ഹൈന്ദവ രീതിയില്‍ ഇദ്ദേഹം വിദ്യാഭ്യാസം നേടി. 10-ാമത്തെ വയസ്സില്‍ ഭിക്കജി മുംബൈ സര്‍ക്കാരിന്റെ കീഴിലുള്ള റവന്യൂ, ഉപ്പു വകുപ്പുകളില്‍ ജോലിചെയ്തു. സംസ്കൃതത്തിലെയും മറാഠിയിലെയും വേദഗ്രന്ഥങ്ങള്‍ പഠിച്ച ഇദ്ദേഹം 20-ാമത്തെ വയസ്സില്‍ ശ്രീരാമനില്‍ നിന്നും വെളിപാട് കിട്ടിയതായി അവകാശപ്പെട്ടിരുന്നു.

23-ാമത്തെ വയസ്സില്‍ സന്ന്യാസിയായി ഇദ്ദേഹം നാസിക്കിനടുത്തുള്ള ഒരു കുന്നില്‍ തപസ്സു ചെയ്യാന്‍ പോയി. തുടര്‍ന്ന് പന്തര്‍പൂര്‍ കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തി. ഇദ്ദേഹം ജാതിവ്യവസ്ഥയ്ക്കും അയിത്തത്തിനും എതിരായി ശബ്ദമുയര്‍ത്തി. സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുക, സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുക, വിധവാവിവാഹം നടത്തുക, താഴ്ന്ന ജാതിക്കാരെ ഉദ്ധരിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയും ഇദ്ദേഹം യത്നിച്ചു.

എഴുത്തുകാരന്‍കൂടിയായ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ വേദോക്തധര്‍മ പ്രകാശം, സഹജ സ്ഥിതിച്ഛ നിബന്ധം, ഭഗവത്ഗീത, ശ്രീമദ് ഭഗവദ്ഗീത തുടങ്ങിയവയാണ്. ഒരു പരിധിവരെ ക്രിസ്തുമത പരിവര്‍ത്തനം മുംബൈയില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇദ്ദേഹത്തിന്റെ നേട്ടം. വിഷ്ണുഭിക്കജി 1871-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍