This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഖലെ, പുരുഷോത്തം പാണ്ഡുരങ്ഗ് (1898 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഖലെ, പുരുഷോത്തം പാണ്ഡുരങ്ഗ് (1898 - )

മറാഠി എഴുത്തുകാരനും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനും. മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ 1898 ന. 15-ന് ഇദ്ദേഹം ജനിച്ചു. ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബി.എ. ബിരുദം നേടിയത്. വിദ്യാഭ്യാസകാലത്ത് നാമ്പിട്ട രാഷ്ട്രീയ താത്പര്യം ഇദ്ദേഹത്തെ ഒരു മുഴുവന്‍സമയ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനാക്കി. 1946 മുതല്‍ 52 വരെ മുംബൈയില്‍ വിധാന്‍സഭാംഗമായി. രാഷ്ട്രീയത്തിന്റെ തിരക്കിലും സാഹിത്യ സൃഷ്ടിക്ക് ഇദ്ദേഹം സമയം കണ്ടെത്തി. അന്‍പതോളം കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കവി കൂടിയായ പാണ്ഡുരങ്ഗ് ഉപന്യാസം, ജീവചരിത്രം, ചരിത്രം എന്നീ വിഭാഗങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. അതരശ്ലോകിഗീത (1933) എന്ന ഗ്രന്ഥം ഭഗവത്ഗീതയുടെ വ്യാഖ്യാനമാണ്. ഭാരത് സേവക് നാംദാര്‍ ഗോഖലെ (1966), അഗര്‍ക രാഷി ഓലഖ് (1945), വേദവ്യാസ് പണ്ഡിറ്റ് സത്താവലേല്കര്‍ (ജീവചരിത്രങ്ങള്‍, 1968), ആതര്‍ശേ-സത്താവഞ്ച മഹാരാഷ്ട്ര (1957), ജാഗ്രിത് സത്താറ (ചരിത്രഗ്രന്ഥങ്ങള്‍, 1935) ഭരത്ഭവ് (ഉപന്യാസം) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍.

'സമാജ് ഭൂഷണ്‍' (1939), 'സമര്‍ഥ ഭക്ത ഗ്രാണി' (1973) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുള്ള പാണ്ഡുരങ്ഗക്ക് ഭാരത സര്‍ക്കാരിന്റെ പദ്മശ്രീ ബഹുമതി (1970) ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍