This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോംബോസ്, ഗ്യുലാ ഫൊണ്‍ (1886 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോംബോസ്, ഗ്യുലാ ഫൊണ്‍ (1886 - 1936)

Gombos, Gyula von

ഹംഗേറിയന്‍ രാജ്യതന്ത്രജ്ഞന്‍. ടോള്‍നായുടെ അടുത്തുള്ള മുര്‍ഗായില്‍ 1886 ഡി. 26-ന് ഗോംബോസ് ജനിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജീവിതവൃത്തി തുടങ്ങിയെങ്കിലും അധികകാലം ആ പദവിയില്‍ തുടര്‍ന്നില്ല. ഒന്നാം ലോകയുദ്ധത്തില്‍ കിഴക്കന്‍ മുന്നണിയില്‍ ആസ്റ്റ്രോ-ഹംഗേറിയന്‍ സേനയോടൊപ്പം പൊരുതി. 1919-ല്‍ ഇദ്ദേഹം ബേലാ കുണിന്റെ കമ്യൂണിസ്റ്റ് ഭരണത്തെ അധികാരഭ്രഷ്ടമാക്കുന്നതിനുവേണ്ടി സേഗെദില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിവിപ്ലവസേനയില്‍ ചേരുകയും അഡ്മിറല്‍ ഹോര്‍തിയുടെ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റുകയും ചെയ്തു. 1920-ല്‍ ഗോംബോസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് പാര്‍ലമെന്റിലെ ഡെലിഗേറ്റായാണ്. 1923-ല്‍ ഇദ്ദേഹം ഹംഗേറിയന്‍ നാഷണല്‍ മിലിറ്ററി പാര്‍ട്ടിയും നാഷണല്‍ റേഷ്യല്‍ ഡിഫന്‍സ് പാര്‍ട്ടിയും സംഘടിപ്പിച്ചു. ഇദ്ദേഹം സ്റ്റീഫന്‍ ബെത്ലന്റെ മന്ത്രിസഭയിലും (1923-31), ജൂലിയസ് കരോലിയുടെ മന്ത്രിസഭയിലും (1931-32) യുദ്ധകാര്യമന്ത്രിയായിരുന്നു. 1932 മുതല്‍ മരണംവരെ ഗോംബോസ് ഹംഗേറിയന്‍ പ്രധാനമന്ത്രിയായിരുന്നു. നാസിസത്തെ എതിര്‍ത്തിരുന്ന ഇദ്ദേഹം 1936 ഒ. 6-ന് മ്യൂണിക്കില്‍ അന്തരിച്ചു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍