This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൈഗര്‍-മുള്ളര്‍ കൗണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൈഗര്‍-മുള്ളര്‍ കൗണ്ടര്‍

Geiger-Muller Counter

അയണീകൃത വികിരണത്തെ അളക്കാന്‍ ഉപയോഗിക്കുന്ന കണികാ ഡിറ്റക്ടര്‍. വസ്തുക്കള്‍ ഉദ്ഗമിപ്പിക്കുന്ന ന്യൂക്ലിയര്‍ വികിരണത്തെ കണ്ടെത്താനാണ് ഈ ഉപകരണം പൊതുവേ ഉപയോഗിക്കുന്നത്. ഹാന്‍സ് ഗൈഗര്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഈ ഉപകരണം ഗൈഗര്‍ കൗണ്ടര്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

അയണീകൃത വികിരണങ്ങളായ ബീറ്റാകണങ്ങളെയും ഗാമാകണങ്ങളെയും കണ്ടെത്താനും അളക്കാനുമാണ് പൊതുവേ ഗൈഗര്‍മുള്ളര്‍ കൗണ്ടര്‍ ഉപയോഗിക്കുന്നതെങ്കിലും ചില ആധുനിക മാതൃകകള്‍ ഉപയോഗിച്ച് ആല്‍ഫാ കണങ്ങളെയും നിര്‍ണയിക്കാന്‍ സാധിക്കും. ഹീലിയമോ നിയോണോ ആര്‍ഗോണോ ഹാലജനുമായി കലര്‍ത്തി നിറച്ചിരിക്കുന്ന ഒരു ട്യൂബ് ആണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗം. വികിരണത്തിലെ കണമോ ഫോട്ടോണോ അയണീകരണം വഴി വാതകത്തെ സംവഹനക്ഷമ(conductive)മാക്കുമ്പോള്‍ അത് കുറഞ്ഞസമയത്തേക്ക് വൈദ്യുതി കടത്തിവിടും. ഈ സംവഹനത്തെ ട്യൂബ് ഒരു കാഥോഡ് ഇഫക്ട് മുഖേന പ്രവര്‍ധനം ചെയ്യിക്കുകയും തത്ഫലമായി ഒരു വൈദ്യുതി പ്രവാഹം സംജാതമാവുകയും അത് സൂചിയുടെയോ ബള്‍ബിന്റെയോ സഹായത്താല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ആധുനിക രീതിയിലുള്ള ഗൈഗര്‍-മുള്ളര്‍ കൗണ്ടറുകള്‍ക്ക് റേഡിയോ ആക്ടീവത റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഈ ഉപകരണത്തിലെ വാതകത്തിന്റെ സാന്ദ്രത വളരെ കുറവായതിനാല്‍ ഉയര്‍ന്ന ഊര്‍ജശേഷിയുള്ള ഗാമാഫോട്ടോണുകള്‍ ഇതിലൂടെ നിര്‍ണയിക്കപ്പെടാതെ കടന്നുപോവുകയായിരിക്കും പതിവ്. എന്നാല്‍ ചില സാങ്കേതികമാര്‍ന്ന ഗൈര്‍-മുള്ളര്‍ കൗണ്ടറുകള്‍ ഉപയോഗിച്ച് ഗാമാവികിരണം നിര്‍ണയിക്കാന്‍ സാധിക്കും. എക്സ്-റേ പാന്‍കെ ഗിഗര്‍ ട്യൂബ് ഇതിനൊരു ഉദാഹരണമാണ്. കറുത്തീയം കൊണ്ടോ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കൊണ്ടോ നിര്‍മിച്ച കാഥോഡുകളായിരിക്കും ഇത്തരം ഗൈഗര്‍-മുള്ളര്‍ കൗണ്ടറുകളില്‍ ഉപയോഗിക്കുന്നത്. കാഥോഡിന്റെ പാര്‍ശ്വങ്ങളുമായി കൂട്ടിമുട്ടുന്ന ഗാമാഫോട്ടോണുകള്‍ ഉത്പാദിപ്പിക്കുന്ന ഉയര്‍ന്ന ഊര്‍ജമുള്ള ഇലക്ട്രോണുകളെയാണ് ഇവിടെ നിര്‍ണയിക്കപ്പെടുക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍