This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെയ്ല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെയ്ല്‍

Gale

ഇളങ്കാറ്റിനെക്കാള്‍ ശക്തമായ വായുപ്രവാഹം. ബ്യൂഫോര്‍ട്ട് മാപകം പ്രകാരം 7 മുതല്‍ 10 വരെ യൂണിറ്റ് ശക്തിയുള്ള കാറ്റ്, അഥവാ ഉപരിതലത്തിന് ഏകദേശം 10 മീ. ഉയരത്തില്‍, 34 നോട്ട് (Knot) മുതല്‍ 40 നോട്ട് വരെ വേഗതയില്‍ വീശുന്ന കാറ്റിനെയാണ് ഗെയ്ല്‍ എന്നു വിശേഷിപ്പിക്കുന്നത്.

ഒരു ദിവസത്തിന്റെ ഏതെങ്കിലും അടുത്തടുത്ത 10 മിനിട്ടുകള്‍ക്കിടയില്‍, 10 മീ. ഉയരത്തില്‍, 34 നോട്ടോ അതിലധികമോ ശക്തിയില്‍ കാറ്റു വീശുന്നുണ്ടെങ്കില്‍ ആ ദിവസത്തെ ഒരു ഗെയ്ല്‍ ദിനം (day of gale) എന്നു വിവക്ഷിക്കുന്നു. ഗെയ്ലിനെക്കുറിച്ച് മുന്‍കൂട്ടി സൂചന നല്കുന്ന സംവിധാനങ്ങള്‍ ഇന്നു നിലവിലുണ്ട്. തുറസ്സായ സ്ഥലത്തോ കടലിലോ ഗെയ്ല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ കാലാവസ്ഥാകേന്ദ്രത്തില്‍ നിന്ന് മുന്നറിയിപ്പു നല്കുന്നു. ഈ മുന്നറിയിപ്പ് പ്രക്ഷേപണികളിലൂടെ അംഗീകൃത മത്സ്യബന്ധന കേന്ദ്രങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ടെലിഗ്രാമിലൂടെയുമാണ് എത്തുന്നത്. ഒരു പ്രദേശത്ത് ഗെയ്ല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചാല്‍ അത് ജനങ്ങളെ അറിയിക്കുന്നതിനായി 1 മീ. വീതിയും 1 മീ. ഉയരവുമുള്ള കറുത്ത കോണുകള്‍ ഉയര്‍ത്തുകയും ചെയ്യും. രണ്ടു കോണുകളാണ് ഇപ്രകാരം ഉപയോഗിക്കുന്നത്. തെക്കുഭാഗത്തുള്ള കോണ്‍ താഴേക്കും വടക്കുഭാഗത്തുള്ളത് മുകളിലേക്കും ചൂണ്ടുന്നു.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%86%E0%B4%AF%E0%B5%8D%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍