This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെന്റ് ഉടമ്പടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെന്റ് ഉടമ്പടി

Treaty of Ghent

ബല്‍ജിയത്തിലെ ഗെന്റില്‍ 1814 ഡി. 24-നു യു.എസ്സും യു.കെയും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി. ഇതനുസരിച്ച് യു.എസ്സും യു.കെയുമായി 1812-ല്‍ തുടങ്ങിയ യുദ്ധം അവസാനിച്ചു. ഈ ഉടമ്പടിക്കു വേണ്ടിയുള്ള കൂടിയാലോചനകള്‍ 1814 ആഗസ്റ്റില്‍ ആരംഭിച്ചു. കൂടിയാലോചനകള്‍ക്കായി യു.എസ്സിനെ പ്രതിനിധാനം ചെയ്തത് ജോണ്‍ ക്വിന്‍സി ആഡംസ്, ജയിംസ് എബയാര്‍ഡ്, ഹെന്റിക്ളേ, ആല്‍ബര്‍ട്ട് ഗാലറ്റിന്‍, ജൊനാതന്‍ റസ്സല്‍ എന്നിവരായിരുന്നു. ബ്രിട്ടന്റെ പ്രതിനിധികള്‍ വില്യം ആഡംസ്, അഡ്മിറല്‍ ലോഡ് ഗാംബിയര്‍, ഹെന്റി ഗോള്‍ബണ്‍ എന്നിവരും. യുദ്ധം അവസാനിപ്പിക്കുവാനും, പിടിച്ചെടുത്ത ഭൂവിഭാഗങ്ങള്‍ തിരിച്ചുനല്കുവാനും, കാനഡ-യു.എസ്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഒരു അതിര്‍ത്തി നിര്‍ണയന കമ്മിഷനെ നിയമിക്കുവാനും ഉടമ്പടിയില്‍ തീരുമാനമുണ്ടായി. 1815 ഫെ.-ല്‍ യു.എസ്. സെനറ്റ് ഈ ഉടമ്പടിക്ക് അംഗീകാരം നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍