This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുസ്താവ് V (1858 - 1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുസ്താവ് V (1858 - 1950)

Gustav V

സ്വീഡനിലെ മുന്‍ രാജാവ്. ബര്‍ണദോത്ത് വംശജനായ ഗുസ്താവ് V 1858 ജൂണ്‍ 16-നു ഡ്രോട്ടണിങ്ഹോമില്‍ ജനിച്ചു. സ്വീഡനിലെ രാജാവായിരുന്ന ഓസ്കാര്‍ II പിതാവും സോഫിയാ വില്‍ഹെല്‍മിന മാതാവുമാണ്. നോര്‍വെയിലെയും സ്വീഡനിലെയും സ്കൂളുകളില്‍ പഠിച്ചതിനുശേഷം 1875-ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1881-ല്‍ സോഫിയയെ വിവാഹം കഴിച്ചു. 1892-ല്‍ ലഫ്. ജനറലായ ഇദ്ദേഹം 1898-ല്‍ സ്വീഡനിലെയും നോര്‍വെയിലെയും സേനയുടെ ജനറലായി. പിതാവിന്റെ അസുഖം നിമിത്തം യുവരാജാവായിരിക്കുമ്പോള്‍ത്തന്നെ പല പ്രാവശ്യം റീജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1907-ല്‍ ഡി. 8-ന് സ്വീഡനിലെ രാജാവായ ഇദ്ദേഹം 43 കൊല്ലം സ്വീഡന്‍ ഭരിച്ചു. രണ്ടു ലോകയുദ്ധങ്ങളിലും സ്വീഡന്‍ നിഷ്പക്ഷമായി നിന്നു. നല്ലൊരു ടെന്നീസ് കളിക്കാരനും സഞ്ചാരിയുമായിരുന്നു ഇദ്ദേഹം. സ്വീഡനില്‍ ടെന്നീസ് സന്നിവേശിപ്പിച്ചതും അതിന് പ്രചാരം നേടിക്കൊടുത്തതും ഇദ്ദേഹമായിരുന്നു. 1950 ഒ. 29-നു സ്റ്റോക്ഹോമില്‍ ഗുസ്താവ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍