This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുസ്താവ് VI (1882 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുസ്താവ് VI (1882 - 1973)

Gustav VI

സ്വീഡനിലെ മുന്‍ രാജാവ്. 1882 ന. 11-ന് ഗുസ്താവ് V-ന്റെയും വിക്ടോറിയയുടെയും പുത്രനായി ഡ്രോട്ടണിങ് ഹോമില്‍ ജനിച്ചു. ഉപ്സല, ഓസ്ലോ എന്നീ സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തിനുശേഷം പട്ടാളത്തില്‍ ചേര്‍ന്ന ഇദ്ദേഹം ജനറലായി ഉയര്‍ന്നു. 1905-ല്‍ മാര്‍ഗരറ്റ് വിക്ടോറിയയെ വിവാഹം കഴിച്ചു. സ്കെയിന്‍ പ്രഭുവായ ഇദ്ദേഹം 1907-ല്‍ യുവരാജാവായി. ആദ്യഭാര്യ അന്തരിച്ചതിനെത്തുടര്‍ന്ന് (1920) ലൂയിസ മൗണ്ട് ബാറ്റണെ 1923-ല്‍ വിവാഹം കഴിച്ചു. 1950 ഒ. 29-നു സ്വീഡനിലെ രാജാവായി. പുരാവസ്തു ശാസ്ത്രത്തില്‍ തത്പരനായ ഇദ്ദേഹം സ്വീഡന്‍, സൈപ്രസ്, ചൈന എന്നിവിടങ്ങളില്‍ നടത്തിയ ഉത്ഖനനങ്ങളില്‍ പ്രധാന പങ്കുവഹിച്ചു. ചൈനീസ് മണ്‍പാത്രനിര്‍മാണകലയിലെ ഒരു വിദഗ്ധനായിരുന്നു ഇദ്ദേഹം. 1973 സെപ്. 15-നു ഹാല്‍സിങ്ബര്‍ഗില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍