This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുസ്താവ് III(1746 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുസ്താവ് III(1746 - 92)

Gustav III

സ്വീഡനിലെ മുന്‍ രാജാവ്. 1746 ജനു. 24-നു സ്വീഡനിലെ രാജാവായിരുന്ന അഡോള്‍ഫസ് ഫ്രെഡറിക്കിന്റെയും ലൂയിസാ അള്‍റിക്കായുടെയും പുത്രനായി ഗുസ്താവ് സ്റ്റോക്ഹോമില്‍ ജനിച്ചു. രാജ്യതന്ത്രജ്ഞരായ കാള്‍ ഗുസ്താവ് ടെസ്സിന്‍ (Gustaf Tessin), കാള്‍ഷിഫര്‍ (Carl Scheffer)എന്നിവരുടെ കീഴില്‍ വിദ്യാഭ്യാസം നടത്തി. ഡെന്മാര്‍ക്കിലെ രാജാവായ ഫ്രെഡറിക്കിന്റെ പുത്രി സോഫിയാ മഗ്ദലനയെ 1766-ല്‍ വിവാഹം കഴിച്ചു. 1771-ല്‍ ഗുസ്താവ് സ്വീഡനിലെ രാജാവായി. പ്രഭുവര്‍ഗത്തിന്റെ ആനുകൂല്യം വെട്ടിക്കുറച്ച് രാജാവിന്റെ അധികാരം വര്‍ധിപ്പിക്കുന്നതിന് ഇദ്ദേഹം പുതിയൊരു ഭരണഘടനയുണ്ടാക്കി. സ്വീഡനിലെ പാര്‍ലമെന്റായ റിക്സ്ഡാഗ് പിരിച്ചുവിട്ടു. സാമ്പത്തികസുസ്ഥിരത സ്ഥാപിക്കാനും സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കാനും ജനദ്രോഹപരമായ നികുതികള്‍ പിന്‍വലിക്കാനും സൈനികശക്തി വര്‍ധിപ്പിക്കാനും ഇദ്ദേഹം യത്നിച്ചു. മതസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഇദ്ദേഹം അനുവദിച്ചു. റഷ്യയുമായുണ്ടായ യുദ്ധം 1790-ല്‍ വരാല ഉടമ്പടിയനുസരിച്ച് അവസാനിപ്പിച്ചു. സ്വീഡനിലെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിച്ചത് ഇദ്ദേഹമായിരുന്നു. സാഹിത്യകാരനായിരുന്ന ഇദ്ദേഹം റോയല്‍ ഓപ്പറ, റോയല്‍ ഡ്രമാറ്റിക് തിയെറ്റര്‍, സ്വീഡനിലെ സാഹിത്യ അക്കാദമി, സയന്‍സ് അക്കാദമി, ആര്‍ട്ട് അക്കാദമി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. 1792-മാ. 29-നു ഗുസ്താവ് വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍