This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുലാബ് സിങ് (1913 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുലാബ് സിങ് (1913 - )

ഇന്ത്യന്‍ വിപ്ലവകാരി. വാസിര്‍ സിങ്ങിന്റെയും ഗുജ്റിയുടെയും പുത്രനായി ഗുലാബ് സിങ് 1913-ല്‍ റാവല്‍പിണ്ടിയില്‍ (ഇന്നത്തെ പാകിസ്താനില്‍) ജനിച്ചു. ഗുര്‍ജര്‍ഖാനിലും ലാഹോറിലും വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം മെട്രിക്കുലേഷന്‍ പാസാകുന്നതിനുമുമ്പ് ദേശീയസമരത്തില്‍ ചേര്‍ന്നു. ചന്ദ്രശേഖര്‍ ആസാദ്, ഭഗവതി ചരണ്‍, ഭഗത് സിങ് തുടങ്ങിയവരുടെ സമ്പര്‍ക്കം ഇദ്ദേഹത്തിനെ ഒരു വിപ്ലവകാരിയാക്കി മാറ്റി. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയിലും നവ്ജവാന്‍ ഭാരത് സഭയിലും ഇദ്ദേഹം അംഗമായി. 1929 ഡി.-ല്‍ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭു സഞ്ചരിച്ചിരുന്ന തീവണ്ടി ഡല്‍ഹിക്കടുത്തുവച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചവരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. ലാഹോര്‍ ജയിലില്‍ നിന്ന് ഭഗത് സിങ്ങിനെ മോചിപ്പിക്കാനും ഇദ്ദേഹം യത്നിച്ചു. 1930-ല്‍ രണ്ടാം ലാഹോര്‍ ഗൂഢാലോചനക്കേസില്‍ പ്രതിയായ ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ 17 വയസ്സായ ഇദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 1946-ല്‍ ഇദ്ദേഹം ജയില്‍ വിമോചിതനായി. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. 1948-ല്‍ ആത്മകഥയായ തോണ്‍സ് ആന്‍ഡ് തീസില്‍സ് പ്രസിദ്ധീകരിച്ചു. 1963-ല്‍ ഈ ഗ്രന്ഥം അണ്‍ഡര്‍ ദ ഷാഡോ ഒഫ് ഗാലോസ് എന്ന പേരില്‍ പുന:പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍