This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുര്‍ദിത് സിങ് (ബാബാ) (1860 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുര്‍ദിത് സിങ് (ബാബാ) (1860 - 1954)

സിക്ക് ദേശീയ നേതാവ്. 1860-ല്‍ പഞ്ചാബിലെ അമൃത്സറില്‍ ജനിച്ചു. ഒരു കൃഷിക്കാരനായിരുന്ന ഹുക്കും സിങ്ങാണ് പിതാവ്. കുട്ടിക്കാലത്ത് ഗുരുമുഖിയും ഗുര്‍ബാനിയും കുറച്ചു പഠിച്ചു. പിന്നീട് സ്വന്തം പരിശ്രമത്തോടെ അടിസ്ഥാന വിദ്യാഭ്യാസം സ്വായത്തമാക്കി. മലയാ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു കോണ്‍ട്രാക്ടര്‍ ആയി പ്രവര്‍ത്തിച്ചു.

1911-ല്‍ നിര്‍ബന്ധിച്ച് ജോലിചെയ്യിപ്പിക്കുന്നതിന് എതിരെ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഇന്ത്യാക്കാര്‍ കാനഡയില്‍ പ്രവേശിക്കുന്നതിന് എതിരെ ഗവണ്‍മെന്റ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ജപ്പാനില്‍ നിന്ന് ഒരു കപ്പല്‍ വാടകയ്ക്ക് എടുത്ത് 372 യാത്രക്കാരുമായി യാത്രതുടര്‍ന്നു. അധികാരികളുടെ എതിര്‍പ്പും യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന വിഷമതകളും അവരെ തികഞ്ഞ ദേശീയവാദികളാക്കിത്തീര്‍ത്തു. കാനഡയിലുള്ള ഇന്ത്യാക്കാരുടെ പ്രവര്‍ത്തനഫലമായി ഈ കപ്പല്‍ തിരിച്ച് ഇന്ത്യയിലേക്കു യാത്രയാക്കി. എന്നാല്‍ യാത്രക്കാരെ കൊല്‍ക്കത്തയില്‍ കടക്കാന്‍ സമ്മതിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടായി. ഗുര്‍ദിത് സിങ്ങും നല്ലൊരു വിഭാഗം യാത്രക്കാരും രക്ഷപ്പെട്ടു. എതാണ്ട് ആറുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞ ഇദ്ദേഹം ഒടുവില്‍ ഗാന്ധിജിയുടെ ഉപദേശപ്രകാരം കീഴടങ്ങി. അഞ്ചുവര്‍ഷക്കാലം ജയിലില്‍ കിടന്നു. സിക്കുകാര്‍ക്കിടയില്‍ പരസ്പര സ്നേഹവും ഐക്യവും ഉണ്ടാക്കാന്‍ ഇദ്ദേഹം യത്നിച്ചു. 1954-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍