This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുര്‍ണാം സിങ് (1899 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുര്‍ണാം സിങ് (1899 - 1973)

പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രി. 1899 ഫെ. 25-നു ലുധിയാനയില്‍ ജനിച്ചു. ഖാല്‍സാ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളജില്‍നിന്നും ബിരുദം സമ്പാദിച്ചു. അകാലികക്ഷിയെ പ്രതിനിധീകരിച്ച് 1962-ല്‍ പഞ്ചാബ് വിധാന്‍സഭയില്‍ അംഗമായി. ഗുര്‍ണാം സിങ് പാര്‍ട്ടി നേതാവും പ്രതിപക്ഷകക്ഷി നേതാവുമായി. 1967-ല്‍ വിധാന്‍സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1967 മാര്‍ച്ച് 8-ന് ഇദ്ദേഹം പ്രതിപക്ഷകക്ഷികളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്കരിച്ചു. 1969-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും ഇദ്ദേഹം വിജയിക്കുകയുണ്ടായി.

കായികതാരവും എഴുത്തുകാരനുമായിരുന്ന ഗുര്‍ണാം സിങ് നിരവധി സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. ഗോള്‍ഡണ്‍ ടെമ്പിള്‍-ഇറ്റ്സ് തിയോപൊളിറ്റിക്കല്‍ സ്റ്റാറ്റസ്, യൂണിലിംഗ്വല്‍ പഞ്ചാബ് സ്റ്റേറ്റ് ആന്‍ഡ് സിക്ക് അണ്‍റസ്റ്റ് എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1973 മേയ് 3-ന് ഗുര്‍ണാം സിങ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍