This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുര്‍ജരി (സംഗീതം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുര്‍ജരി (സംഗീതം)

15-ാമത്തെ മേളകര്‍ത്താരാഗമായ മായാമാളവഗൗളത്തിന്റെ ഒരു ജന്യരാഗം. ആരോഹണം സരിഗമപധനിസ. അവരോഹണം സധനിപമഗരിസ. കര്‍ണാടക സംഗീതത്തില്‍ മാത്രം പ്രചാരമുള്ള ഈ രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ താഴെ പറയും പ്രകാരമാണ്. ശുദ്ധരിഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകലി നിഷാദം. ഈ രാഗത്തിന്റെ ജീവസ്വരങ്ങള്‍ ഗാന്ധാരവും നിഷാദവും ആണ്. ഗാന്ധാരം, പഞ്ചമം, ധൈവതം എന്നിവ ഗ്രഹസ്വരങ്ങളാണ്. ഷഡ്ജവും പഞ്ചമവും ന്യാസസ്വരങ്ങളാണ്. ഒരു അപൂര്‍വ രാഗമായ ഗുര്‍ജരിയില്‍ 'വരാലെന്തുകൊമ്മിനി' എന്നു തുടങ്ങുന്ന ത്യാഗരാജസ്വാമികളുടെ ആദിതാളത്തിലുള്ള കീര്‍ത്തനം വളരെ പ്രചാരത്തിലുള്ള ഒന്നാണ്. ഭക്തിരസ പ്രധാനമായ ഈ രാഗം ഒരു പ്രഭാത രാഗമാണ്. വക്രരാഗമായ ഗുര്‍ജരി ഒരു ഉപാംഗരാഗമാണ്. ക്രമസമ്പൂര്‍ണമായ ആരോഹണവും വക്രസമ്പൂര്‍ണമായ അവരോഹണവും ആണ് ഈ രാഗത്തിനുള്ളത് (വക്ര രാഗങ്ങളുടെ വിഭജനരീതി പ്രകാരം). ഗമഗരിസ, പധമപമഗരിസ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തിലെ വിശേഷ പ്രയോഗങ്ങളാണ്.

(കലഞ്ഞൂര്‍ റ്റി.ആര്‍. ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍