This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരു നാനാക്ക് ദേവ് സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരു നാനാക്ക് ദേവ് സര്‍വകലാശാല

അമൃത്സറില്‍ (പഞ്ചാബ്) സ്ഥിതിചെയ്യുന്ന ഒരു അഫിലിയേറ്റിങ് സര്‍വകലാശാല. ഗുരു നാനാക്ക് ദേവിന്റെ 5-ാം ജന്മശതാബ്ദി (1969) ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കണമെന്ന തീരുമാനം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ 1969-ലെ പഞ്ചാബ് ഗവണ്‍മെന്റ് ആക്റ്റ് (Act No. 21 of 1969) അനുസരിച്ച് 1969 ന. 24-നു സര്‍വകലാശാല നിലവില്‍വന്നു.

അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, ജലന്ധര്‍, കപുര്‍ത്തല എന്നീ ജില്ലകളാണ് സര്‍വകലാശാലയുടെ അധികാരപരിധിയില്‍പ്പെടുന്നത്. സര്‍വകലാശാലയ്ക്ക് 18 ബിരുദാനന്തര പഠനകേന്ദ്രങ്ങളും ഒരു യൂണിവേഴ്സിറ്റി കോളജും 74 അഫിലിയേറ്റഡ് കോളജുകളുമുണ്ട്. കല, ശാസ്ത്രം, എന്‍ജിനീയറിങ്, വിദ്യാഭ്യാസം, ആയൂര്‍വേദം, ലളിതകലയും വാസ്തുവിദ്യയും, കൃഷി, വാനശാസ്ത്രം, നിയമം എന്നീ ഫാക്കല്‍റ്റികളുടെ കീഴില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ഈ സര്‍വകലാശാലയില്‍ ഉണ്ട്. ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ എം.ഫില്‍.; പിഎച്ച്.ഡി.; ഡി. ലിറ്റ്.; ഡി.എസ്സി. എന്നീ ബിരുദങ്ങളും സര്‍വകലാശാല നല്കിവരുന്നു. വൈദ്യശാസ്ത്ര-നിയമഫാക്കല്‍റ്റികളില്‍ ഏക-ദ്വിവത്സര ബിരുദാന്തരഡിപ്ലോമ കോഴ്സുകളുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍