This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുവായൂര്‍ ദൊരൈ (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുവായൂര്‍ ദൊരൈ (1935 - )

മൃദംഗവിദ്വാന്‍. 1935 ജൂല. 2-ന് പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ ചെമ്പൈവൈദ്യനാഥഭാഗവതരെപ്പോലുള്ള മഹാപ്രതിഭകളുടെ സംഗീതക്കച്ചേരികള്‍ക്കു മൃദംഗം വായിക്കുവാനുള്ള അപൂര്‍വഭാഗ്യം ഇദ്ദേഹത്തിനുണ്ടായി. പഴനി സുബ്രഹ്മണ്യന്‍പിള്ള, പാലക്കാട്ട് സുബ്ബയ്യര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ലഭിച്ച പരിശീലനം അന്താരാഷ്ട്രനിലവാരത്തിലുള്ള കച്ചേരികളില്‍പ്പോലും പങ്കെടുക്കാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കി.

സംഗീതക്കച്ചേരികളില്‍ മൃദംഗം വായിക്കുന്നതിനു പുറമേ തനതായി ലയവിന്യാസവൈദഗ്ധ്യം കാഴ്ചവയ്ക്കുന്നതിലും ദൊരൈ നിപുണനാണ്. മുന്‍ സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, പോളണ്ട്, യു.എസ്., പശ്ചിമജര്‍മനി എന്നിവിടങ്ങളില്‍ ഇദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.

മൃദംഗവാദനരംഗത്തെ ആചാര്യനായ ദൊരൈ കുറേക്കാലം വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. അന്താരാഷ്ട്ര പ്രശസ്തനായ ഇദ്ദേഹത്തെ 'സുനാദമൃദംഗവിശാരദ', 'ലയജ്ഞാനസമ്രാട്ട്' മുതലായ പദവികള്‍ നല്കി ആദരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍